എന്നിസ്‌മോറിലേക്കുള്ള യാത്ര ബോട്ടുകള്‍ നിര്‍ത്തിവെച്ചു.

എന്നിസ്മോര്‍: വിന്റര്‍ സീസണില്‍ ഉള്ള യാത്ര ബോട്ടുകള്‍ നിര്‍ത്തിവെച്ചതായി ഐലന്‍ഡ് ഐറിസ് ടിയോ അറിയിച്ചു. നാളെ മുതല്‍ എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. മാര്‍ച്ച്  മദ്ധ്യം വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഒക്ടോബറില്‍ തീരുമാനിക്കുകയായിരുന്നു.

ബോട്ടിനുമേല്‍ ഗാല്‍വേ കൗണ്ടി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കരം കൂടിയെന്ന് ആരോപിച്ചാണ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നത്. കൂടാതെ ബോട്ടുകളില്‍ 80% യാത്രക്കാര്‍ക്ക് കയറാം എന്നുള്ളത് 40% ആക്കിയത് ബോട്ടുടമകള്‍ക്കു നഷ്ടം വരുത്തി വച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത് എന്നായിരുന്നു കൗണ്‍സിലിന്റെ വാദം. മുന്‍പ് ഇത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചപ്പോള്‍ ഐലന്‍ഡ് ഐറിസ് ടിയോയുമായി സംസാരിച്ചു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: