കുട്ടികളിലെ പരീക്ഷ സമയത്തുള്ള ഓര്‍മ്മക്കുറവ് പരിഹരിക്കാം

യു.എസ്: പരീക്ഷക്ക് വേണ്ടി എത്ര പഠിച്ചാലും, പരീക്ഷ ഹാളിലെത്തി എല്ലാം മറന്നു പോകുന്ന കുട്ടികള്‍ ധാരാളമുണ്ട്. പരീക്ഷ സമയത്തെക്കുറിച്ചു ഓര്‍ത്തുകൊണ്ടുള്ള പിരിമുറുക്കമാണ് ഇതിനു കാരണമെന്നു ന്യുയോര്‍ക്കിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നു. പഠിക്കാന്‍ എത്ര സമയം ചെലവിടുന്നു എന്നതിലുപരി എങ്ങനെ പഠിക്കുന്നെവെന്നതിലാണ് കാര്യമെന്നും ഇവര്‍ വിശദീകരിക്കുന്നു.

കുട്ടികള്‍ക്ക് ദിവസേനെ കുഞ്ഞു കുഞ്ഞു പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ പരീക്ഷാസമയത്തെ ഓര്‍മക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരില്‍ ഒരാളായ ആമി സ്മിത്ത് പറയുന്നത്. 120 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ മാനസിക സംഘര്‍ഷങ്ങളാണ് ഓര്‍മ്മക്കുറവ് വര്‍ധിപ്പിക്കുന്നത് എന്ന് കണ്ടെത്തി. ചിത്രങ്ങള്‍ വെച്ച് പഠിപ്പിക്കുന്നതും കുട്ടികളിലെ ഓര്‍മ്മക്കുറവ് പരിഹരിക്കാന്‍ ഒരു നല്ല പോം വഴിയാണെന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: