പ്രസംഗത്തിനിടെ മൊറോക്കന്‍ മുസ്ലിംകളെ അധിക്ഷേപിച്ച കേസില്‍ ഗീര്‍ട്ട് വില്‍ഡേര്‍സ് കുറ്റക്കാരനാണെന്ന് കോടതി

പ്രസംഗത്തിനിടെ മൊറോക്കന്‍ മുസ്ലിംകളെ അധിക്ഷേപിച്ച കേസില്‍ നെതര്‍ലാന്‍ഡിലെ തീവ്രവലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍ട്ട് വില്‍ഡേര്‍സ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.ഗീര്‍ട്ടിന് കോടതി 5000 യൂറോ പിഴ ചുമത്തി.ഗീര്‍ട്ടിന്റെ വിദ്വേഷം നിറഞ്ഞ പ്രസംഗം വര്‍ഗ്ഗവിവേചനമാണെന്ന് കോടതി കുറ്റപ്പെടുത്തി. 2014ല്‍ നെതര്‍ലാന്‍ഡിലെ തെരഞ്ഞെടുപ്പ് കാംപയിന്‍ റാലിയിലാണ് ഗീര്‍ട്ട് വില്‍ഡേര്‍സ് മൊറോക്കന്‍ മുസ്‌ലിംകളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.

പ്രസംഗത്തിനിടെ നെതര്‍ലാന്‍ഡില്‍ മൊറോക്കക്കാരുടെ എണ്ണം കൂടുതലാണോ കുറവാണോ വേണ്ടതെന്ന് ഗീര്‍ട്ട് ചോദിക്കുകയായിരുന്നു.കുറവാണ് വേണ്ടതെന്ന് പ്രതികരിച്ച അനുയായികളോട് ചിരിച്ച്കൊണ്ട് അത് തന്നെയാണ് നാം നടപ്പിലാക്കാന്‍ പോവുന്നതെന്ന് ഗീര്‍ട്ട് മറുപടി പറയുകയായിരുന്നു.ഈ സംഭവത്തില്‍ ഗീര്‍ട്ട് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്.

ഇസ്‌ലാം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ പിവിവിയുടെ നേതാവാണ് ഗീര്‍ട്ട്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗീര്‍ട്ട് വില്‍ഡേര്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ വിവേചനത്തോടെ ഒരു വിഭാഗത്തെ അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹത്തിന് അര്‍ഹിച്ച ശിക്ഷയാണെന്ന് കോടതി വിശ്വസിക്കുന്നു. എന്നാല്‍ വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാര്‍ക്കെതിരെയും ഗീര്‍ട്ട് രംഗത്ത് വന്നു.തനിക്കെതിരെ പുറപ്പെടുവിച്ചത് ഭ്രാന്തന്‍ വിധിയാണെന്ന് ഗീര്‍ട്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.എന്നാല്‍ ഗീര്‍ട്ടിന്റെ ശിക്ഷ കോടതി പിഴയില്‍ ഒതുക്കിയതിലും വിമര്‍ശമുയരുന്നുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: