ഇലക്ട്രിസിറ്റി മീറ്ററിലെ തകരാറ്: കറന്റ് ബില്‍ വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍: ഇലക്ട്രിസിറ്റി മീറ്ററിലെ തെറ്റായ റീഡിങിലൂടെ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഇലക്ട്രിസിറ്റി ബില്‍ അടക്കേണ്ടി വരുന്നതായി പരാതി ഉയരുന്നു. ഈ സാഹചര്യത്തില്‍ 27,000 മീറ്ററുകള്‍ മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചതായി ഇ.എസ്.ബി അറിയിച്ചിരിക്കുകയാണ്.

ഒരു പ്രതേക ബാച്ചില്‍ നല്‍കിയ മീറ്ററുകളാണ് തെറ്റായ റീഡിങ് നടത്തുന്നതെന്നാണ് വൈധ്യുതി ബോര്‍ഡിന്റെ നിഗമനം. ഇത് മൂലം കൂടുതല്‍ കറന്റ് ബില്‍ അടച്ചവര്‍ക്കു പരിശോധനകക്കു ശേഷം തുക തിരിച്ചു നല്‍കുമെന്നും വൈധ്യുതി ബോര്‍ഡ് വ്യക്തമാക്കി. കറന്റ് ബില്‍ പരിധിയില്‍ കൂടിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മീറ്ററിലെ പ്രശ്‌നം കണ്ടെത്തിയതെന്ന് വൈധ്യുതി ബോര്‍ഡ് ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: