സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ തയ്യാറെടുത്തതായി ഗാല്‍വേ കൗണ്ടി കൗണ്‍സില്‍

ഗാല്‍വേ: 2014 മുതല്‍ 2018 വരെയുള്ള സഞ്ചാരികളുടെ താമസ സൗകര്യ പദ്ധതി പ്രകാരം 2018-ല്‍ 173 താമസ യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ കൗണ്‍സിലേഴ്സ് തീരുമാനമെടുത്തു. സഞ്ചാരികള്‍ക്ക് താമസം ഒരുക്കാന്‍ സന്നദ്ധമായവര്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാന്‍ അവസരം ലഭിക്കും. അത്യാവശ്യമായി താമസം വേണ്ടവര്‍ക്ക് അത് പ്രതേകമായി തയ്യാറാക്കാനും നീക്കമുണ്ട്.

ഇതിന്റെ ഭാഗമായി തൂം, ആബിക്‌നോക് തുടങ്ങിയ സ്ഥലങ്ങളില്‍ അത്യാവശ്യമായി സഞ്ചാരികള്‍ക്കു 43 സങ്കേതമൊരുക്കും. എച്ച്.എസ്.ഇ ട്രാവലര്‍ ഹെല്‍ത്ത് യുണിറ്റ്, വെസ്റ്റ് ട്രാവലര്‍ ആന്‍ഡ് ഇന്റര്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ആവശ്യവും കൂടി മാനിച്ചാണ് ഈ കര്‍മ്മ പദ്ധതി. ഇവിടെ നിര്‍മ്മിക്കപ്പെടുന്ന താമസ സൗകര്യം സഞ്ചാരികളെ കൂടാതെ വീടില്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

എ എം

Share this news

Leave a Reply

%d bloggers like this: