ബെര്‍ലിന്‍ ഭീകരന്‍ ഇറ്റലി വരെ എത്തിയതിന് കാരണം ജര്‍മ്മനിയുടെ പിടിപ്പുകേട്

ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരനെ തേടിയുള്ള അന്വേഷണത്തില് ജര്‍മന്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം. പ്രതിയായ ടുണീഷ്യന് അഭയാര്‍ത്ഥി അനീസ് അംറി(24 ) യെ ഉടനെ പിടികൂടുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറ്റലിയിലെ മിലാനില്‍ പോലീസ് പരിശോധനക്കിടെ ഇയാള്‍ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ഭീകരാക്രമണത്തില് 12 പേര്‍ കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് പരുക്കേല്ക്കുകയും ചെയ്ത സംഭവം കഴിഞ്ഞു നാലുദിവസം കഴിഞ്ഞാണ് അനീസ് അംറി കൊല്ലപ്പെടുന്നത്. അക്രമി രാജ്യം വിട്ടു പോയിട്ടില്ലെന്ന ഉറച്ച നിഗമനത്തിലായിരുന്നു അപ്പോഴും ജര്‍മന്‍ പോലീസ്.

ആദ്യം ജര്‍മന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പാകിസ്താന്കാരനായ അഭയാര്‍ത്ഥി മെട്രോ മിസ്സ് ആവാതിരിക്കാന്‍ താന്‍ വേഗത്തില്‍ ഓടിയതാണെന്നു വിശദീകരിച്ചെങ്കിലും ദൃക്‌സാക്ഷി മൊഴിയെന്നു തെറ്റിദ്ധരിച്ചു ജര്‍മന്‍ പോലീസിന്റെ മുഴുവന് ശ്രദ്ധ ഇയാളിലായിരുന്നു.  ട്യുണീഷ്യക്കാരനായ കൊലയാളിയുടെ അഭയാര്‍ത്ഥി അപേക്ഷ തള്ളി മാസങ്ങളായിട്ടും, നാട് കടത്താതിരുന്നതും, മുമ്പും ക്രിമിനല്‍ കുറ്റത്തിന് യൂറോപ്പില് ജയിലില്‍ കിടന്നിട്ടും, പ്രതിയെ നിരീക്ഷിക്കുന്നതില് ജര്‍മന്‍ പൊലീസിന് വീഴ്ച പറ്റി.

ഐ. എസ്സുമായി അംറിക്കു ബന്ധമുണ്ടായിരുന്നത് ജര്‍മന്‍ പോലീസിനെ അറിയിച്ചിരുന്നു എന്ന ടുണീഷ്യന് പോലീസിന്റെ വെളിപ്പെടുത്തലും കൂടുതല്‍ നാണക്കേടായിട്ടുണ്ട്. യൂറോപ്യന് യൂണിയന്റെ സുരക്ഷാ ഏജന്‍സി യൂറോപോളും ക്രിസ്മസ് കാലത്ത് ഭീകരാക്രമണം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. തട്ടിയെടുത്ത ട്രക്കിലെ ഡ്രൈവറുടെ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നുവെങ്കില്‍ , കൊല്ലപ്പെട്ടവരുടെയും, പരുക്കേറ്റവരുടെയും എണ്ണം കൂടിയേനെ എന്നാണ് നിഗമനം. പ്രതി ഉപേക്ഷിച്ച തിരിച്ചറിയല് കാര്‍ഡ് ഇല്ലായിരുന്നുവെങ്കില്‍ തിരിച്ചറിയാന് പോലും ജര്മന് പൊലീസിന് ദിവസങ്ങള്‍ എടുക്കുമായിരുന്നു.

അടുത്ത കാലത്തു ഐ.എസ്. യൂറോപ്പില്‍ നടത്തിയ പാരീസിലെ കാര്‍ട്ടൂണ്‍ മാസിക ഓഫിസ് ആക്രമണം, ഫുട്‌ബോള്‍ സ്റ്റേഡിയം ആക്രമണം എന്നിവയില്‍ എല്ലാം ഭീകരര്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്ഥലത്തു ഉപേക്ഷിച്ചു പോവുകയായിരുന്നു. ആക്രമണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കുക, ആക്രമി കൊല്ലപ്പെടുന്നത് വരെ പോലീസിനെയും, ജനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുക തുടങ്ങിയതാണ് ഇതിന്റെ ലക്ഷ്യം എന്ന് ക്രിമിനോളജിസ്റ്റുകള്‍ പറയുന്നു.

ബെര്‍ലിനിലെ ഭീകരാക്രമണ പ്രതിക്ക് മൂന്ന് ദിവസത്തില്‍ കൂടുതല്‍ യൂറോപ്പിലെ മുഴുവന് സുരക്ഷാ സംവിധാനങ്ങളെ വെട്ടിക്കാന്‍ കഴിഞ്ഞതും, ജര്‍മനി , ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ ട്രെയിനില്‍ യാത്ര സാധ്യമായതും, ഇ.യു രാജ്യങ്ങളുടെ ഷെന്‍ഗണ്‍ സംവിധാനത്തിനെതിരെ വിമര്‍ശനം ശക്തമാക്കുന്നുണ്ട്. ഷെന്‍ഗണ്‍ രാജ്യാതിര്‍ത്തിയിലേക്കു ഒരിക്കല്‍ പ്രവേശിക്കുന്നതിനുള്ള പരിശോധന കഴിഞ്ഞാല്‍ പിന്നെ, ഇതില്‍ ഉള്‍പ്പെടുന്ന മുപ്പതില്‍ അധികം രാജ്യങ്ങളില്‍ പാസ് പരിശോധന തുടര്‍ന്ന് ഇല്ലെന്ന അവസ്ഥയാണ്. എന്നാല് ഷെന്‍ഗണ്‍ രാജ്യങ്ങളുടെ അകത്തു പരിശോധനകള്‍ കൂടുമെങ്കിലും, നിയമത്തില്‍ മറ്റം വരുത്തില്ലെന്ന് ഇ യു വ്യക്തമാക്കി.
എ എം

 

Share this news

Leave a Reply

%d bloggers like this: