ഗാല്‍വേ കൗണ്ടിയില്‍ റോഡുകള്‍ക്ക് അപാകത ഉള്ളതായി റിപ്പോര്‍ട്ട്

ഗാല്‍വേ: ഗാല്‍വേ കൗണ്ടിയില്‍ കാല്‍ ഭാഗത്തോളം ലോക്കല്‍ റോഡുകള്‍ക്ക് മാരകമായ അപാകത ഉള്ളതായി റിപ്പോര്‍ട്ട്. റോഡ് നിര്‍മ്മാണത്തിലുണ്ടായ ഈ വീഴ്ച വാഹനങ്ങള്‍ക്കും ഭീഷണിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല മഴവെള്ളം റോഡില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള സംവിധാനങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്നു റോഡ് പൊട്ടിപൊളിയുന്നതായും പരാതിയുണ്ട്. നാഷണല്‍ ഓവര്‍സൈറ്റ് ആന്‍ഡ് ഓഡിറ്റ് കമ്മീഷന്റെ സര്‍വേ ഫലമാണ് ഗാല്‍വേ റോഡിന്റെ ശോചനീയാവസ്ഥ വിലയിരുത്തിയത്.

ഗാല്‍വേ കൗണ്ടിയിലെ 26% ടെറിഷ്യറി റോഡുകള്‍, 13% സെക്കണ്ടറി റോഡുകള്‍, 6% പ്രൈമറി റോഡുകള്‍ എന്നിവയാണ് അപകടനിലയില്‍ തുടരുന്നതായി കമ്മീഷന്റെ വെളിപ്പെടുത്തല്‍. സിറ്റി-ടെറിഷ്യറി റോഡില്‍ 2% മാത്രമാണ് അപകടാവസ്ഥ ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തു ഏകദേശം പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ക്ക് റിപ്പയര്‍ ആവശ്യമുണ്ടെന്നു നേരത്തെ സൂചിക്കപ്പെട്ടിരുന്നു. നാഷണല്‍ കമ്മീഷന്റെ സിറ്റി റോഡ് റിപ്പോര്‍ട്ടില്‍ സിറ്റി റോഡുകള്‍ നിലവാരമുള്ളതായാണ് വെളിപ്പെടുത്തല്‍.

എ എം

Share this news

Leave a Reply

%d bloggers like this: