ടൈറ്റാനിക്ക് തകര്‍ന്നത് മഞ്ഞ് മലയില്‍ ഇടിച്ചല്ല !

ന്യൂയോര്‍ക്ക്: ലോകോത്തര സിനിമയായ ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ജന ഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിയ കപ്പലിന്റെ തകര്‍ച്ചയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. സ്വപ്നങ്ങളുടെ നൗകയായിരുന്ന ടെറ്റാനിക് കാലത്തിന്റെ ഒഴുക്കില്‍ മറഞ്ഞിട്ട് 100ലേറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. ഭീമന്‍ കപ്പലിന്റെ തകര്‍ച്ചയെ കുറിച്ചുള്ള കഥകളില്‍ പല നിഗൂഢതകളും ഇപ്പോഴും ബാക്കിയാണ്. തലമുറകളായി കൈമാറി വരുന്ന കഥകളില്‍ നിന്ന് വ്യത്യസ്തമായൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടൈറ്റാനിക്ക് മഞ്ഞു മലയില്‍ ഇടിച്ച് മുങ്ങിയെന്നുള്ള വാര്‍ത്തയെ തകര്‍ത്തെറിയുന്ന സൂചനകളാണ് നിലവിലുള്ളത്. 1912 ഏപ്രില്‍ 15 ന് കന്നി യാത്രയുടെ നാലാം നാളില്‍ മഞ്ഞു മലയില്‍ ഇടിച്ച് തകര്‍ന്നാണ്, ഒരിക്കലും മുങ്ങില്ല എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ടെറ്റാനിക് അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് താണുപോയതെന്നാണ് ചരിത്രം.

ചരിത്രത്തിന് ഇളക്കം തട്ടുന്ന രീതിയിലാണ് പുതിയ തിരുത്തലുകള്‍. ഒരു മാധ്യമപ്രവര്‍ത്തകന്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയിലാണ് പുതിയ വാദങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. മാധ്യപ്രവര്‍ത്തകന്‍ നിര്‍മ്മിച്ച ‘ ടൈറ്റാനിക്: ദി ന്യൂ എവഡന്‍സ്’എന്ന ഡോക്യുമെന്ററിയാണ് പുതിയ വിവദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കല്‍ക്കരിയായിരുന്നു ടെറ്റാനിക് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന കല്‍ക്കരി കത്തിക്കുന്നത് കോള്‍ബങ്കര്‍ എന്ന അറയില്‍ വെച്ചാണ്. ഈ കോള്‍ബങ്കറിലുണ്ടായ തീ പിടുത്തമാണ് ടെറ്റാനിക് ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് ഡോക്യുമെന്ററില്‍ അവകാശപ്പെടുന്നത്.

മാധ്യമപ്രവര്‍ത്തകനായ സെനന്‍ മോലാനിയാണ് ഡോക്യുമെന്റിറിക്ക് പിന്നില്‍. 30 വര്‍ഷങ്ങളായി ടെറ്റാനിക് ദുരന്തത്തെ കുറിച്ച് ഗവേഷണം നടത്തുന്നയാളാണ് സെനല്‍. കോള്‍ബങ്കറിലുണ്ടായ തീ പിടുത്തത്തെ തുടര്‍ന്ന് കപ്പലിന് ഗുരുതരമായ തകരാറുണ്ടായി. പിന്നീട് ടെറ്റാനിക് മഞ്ഞുമലയില്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍, കപ്പല്‍ മുങ്ങാനുള്ള യാഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്നാണ് സെനന്റെ വാദം. തീപിടുത്തത്തിന്റെ സാധ്യതയും അന്ന് അന്വേഷിച്ചിരുന്നെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് സെനന്‍ ആരോപിക്കുന്നു.

സതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ ബെല്‍ഫാസ്റ്റ് ഷിപ്പ് യാള്‍ഡിന്‍ നിന്ന് പുറപ്പെട്ട ഉടനെ കപ്പലില്‍ തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും അതാവാം കപ്പല്‍ തകരാറലാകാനുള്ള യഥാര്‍ത്ഥ കാരണം. ഈ ദുരന്തത്തെ കുറിച്ച് നടത്തിയ ഔദ്യോഗിക അന്വേഷണം കാര്യക്ഷമമല്ലായിരുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളിലുണ്ടായ കറുത്ത പാടുകളാണ് തന്റെ വാദത്തിന് ആധാരം.

1912 മെയ് 2ന് ആണ് അന്വേഷണം തുടങ്ങിയത്. ബ്രിട്ടീഷ് റെക്ക് കമ്മീഷണര്‍ ലോര്‍ഡ് മെര്‍സിയുടെ നേതൃത്വത്തിലാണ് ടൈറ്റാനിക് ദുരന്തം അന്വേഷിച്ചത്. പുതുവത്സരദിനത്തില്‍ ചാനല്‍ 4ല്‍ സെനന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ദുരന്തത്തില്‍ ടൈറ്റാനിക്കിലെ 2,224 യാത്രക്കാരില്‍ 1,500 പേരും മരണപ്പെട്ടിരുന്നു.

 

https://youtu.be/FAc7jj4Zyic

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: