പഴയ നോട്ട് പുതുക്കല്‍ ; പ്രവാസികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കസ്റ്റംസ്

പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രത്യേകം സമയം അനുവദിച്ചതിന് പിന്നാലെ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് ധരിപ്പിച്ച് സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം. പ്രവാസികള്‍ക്ക് പണം നിക്ഷേപിക്കാന്‍ സമയം അനുവദിച്ചതിന് പിന്നാലെയാണ് ഈ നിര്‍ദേശം.

നോട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന് നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ മുപ്പത് വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുക.

നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30വരെ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ ഇന്ത്യയിലെത്തുമ്പോള്‍ കയ്യിലുള്ള അസാധു നോട്ടിന്റെ കണക്ക് ബോധിപ്പിക്കാന്‍ കസ്റ്റംസ് കൗണ്ടറില്‍ നിന്ന് പ്രത്യേകം ഫോറം വാങ്ങി പൂരിപ്പിച്ച് നല്‍കണമെന്നും നിബന്ധനയുണ്ട്.

ഫെമ നിയമപ്രകാരം വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്. ഈ തുക 2017 ജൂണ്‍ 30 നുള്ളില്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാം. എന്നാല്‍ വിമാനമിറങ്ങിയ ശേഷം കയ്യിലുള്ള അസാധുനോട്ടുകളുടെ കണക്ക് കസ്റ്റംസ് അധികൃതരെ വെളിപ്പെടുത്തണം.

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തിരഞ്ഞെടുത്ത റിസര്‍വ്വ് ബാങ്ക് ഓഫീസുകളില്‍ അവസരമൊരുക്കുമെന്നാണ് കേന്ദ്രം റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത്. നോട്ടുകള്‍ നിക്ഷേപിക്കാന്‍ ചെല്ലുമ്പോള്‍ കസ്റ്റംസ് ഓഫീസില്‍ നിന്നുള്ള സത്യവാങ്മൂലവും ഫോറവും സമര്‍പ്പിക്കെണ്ടത് അനിവാര്യമാണ്. യാത്രക്കാരന്റെ കയ്യിലുള്ള നോട്ടുകളുടെ എണ്ണം സൂചിപ്പിച്ച് സീല്‍ വെച്ചുള്ള ഫോമായിരിക്കും ബാങ്കില്‍ നല്‍കേണ്ടത്.

അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ ചെല്ലുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ 50,000 രൂപയോ മാറ്റിയെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴയായി നല്‍കണം. അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ ചെല്ലുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ 50,000 രൂപയോ മാറ്റിയെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴയായി നല്‍കണം.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: