ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവല്‍സരാഘോഷം ജനുവരി 8 ഞായറാഴ്ച .

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവല്‍സരാഘോഷവും,വേദപാഠ വാര്‍ഷികവും ജനുവരി 8 ഞായറാഴ്ച ബീമോനേറ്റ് ചര്‍ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ വച് കൊണ്ടാടുന്നു. ഉച്ചക്ക് 2:00 മണിക്ക് പരിശുദ്ധ ദിവ്യബലിയോടെ ആഘോഷ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. കര്‍മങ്ങള്‍ക്ക് ഫാ,ആന്റണി ചീരംവേലില്‍ (MST)മുഖ്യകാര്‍മികത്വം വഹിക്കും..

3:30ന് St. Fiachra’s School ഹാളില്‍ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ,സാന്താ ക്ലോസിന്റെ സന്ദര്‍ശനം , ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, തുടങ്ങിയവ ആഘോഷങ്ങളില്‍ മുഖ്യ ആകര്‍ഷങ്ങളാവും. കൂടാതെ വിവിധ ഗായക സംഘങള്‍ അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കും.സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

വാര്‍ത്ത:മെല്‍ബിന്‍ പോള്‍

Share this news

Leave a Reply

%d bloggers like this: