2017ല്‍ ചൈനയില്‍ നിന്ന് പുറപ്പെട്ട വിമാനം അമേരിക്കയിലെത്തിയത് 2016ല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ന്യൂ ഇയര്‍ രാവില്‍ ചൈനയിലെ ഷാങ്ഗായിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട യാത്രക്കാര്‍ക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യമാണ്. രണ്ട് പുതുവര്‍ഷം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആഘോഷിക്കാനുള്ള അപൂര്‍വ്വ അവസരം.

ചൈനയില്‍ 2017 പുതുവര്‍ഷാഘോഷം നടത്തി അമേരിക്കയിലേക്ക് വിമാനം കയറിയവര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയപ്പോഴാണ് ഈ അപൂര്‍വ്വ സംഭവം ഉണ്ടായത്. വിമാനത്തില്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും 2016ല്‍ ജീവിക്കുന്ന ആളുകളെ. ആദ്യമുണ്ടായ അമ്പരപ്പിനും കൗതുകത്തിനു പിന്നാലെയാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമയവ്യത്യാസമാണ് ഈ പ്രതിഭാസത്തിനു കാരണം.

ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലുള്ള ഈ രാജ്യങ്ങളില്‍ ചൈനയിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. പിന്നാലെ മണിക്കൂറുകള്‍ക്കു ശേഷമാണ് പുതുവര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയെ തൊട്ടത്. ലോകത്ത് തന്നെ ന്യൂസിലന്റിലെ സുമാവോ ദ്വീപുകളിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്.

 
എ എം

 

Share this news

Leave a Reply

%d bloggers like this: