അയര്‍ലന്‍ഡ് ലോ സൊസൈറ്റിയുടെ സൈബര്‍ ടെക്നോളജി കോഴ്സുകള്‍ അടുത്ത മാസം മുതല്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ് ലോ സൊസൈറ്റിയുടെ സൈബര്‍ കോഴ്സുകളില്‍ സോഷ്യല്‍ മീഡിയ, ബ്ലോഗിങ് പഠനങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി സൈബര്‍ സാങ്കേതികതയും അതിന്റെ ഉപയോഗവും ഉള്‍പ്പെടുത്തി ലോ സൊസൈറ്റി കോഴ്സുകള്‍ നടത്തിവരികയാണ്. 30 രാജ്യങ്ങളില്‍ നിന്നായി 2,682 പേര്‍ സൊസൈറ്റിയുടെ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സുകളില്‍ ചേര്‍ന്നിട്ടുണ്ട്. ‘പ്രൈവസി, എ ഹ്യുമന്‍ റൈറ്റ് ഫോര്‍ ദി ഡിജിറ്റല്‍ എയ്ജ്’ എന്ന കോഴ്സിന് വന്‍ സ്വീകാര്യതയാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും ലഭിച്ചത്.

ലോ സൊസൈറ്റിയുടെ ‘അണ്ടര്‍സ്റ്റാന്‍ഡിങ് ദി ലോ ഇന്‍ ദി ഡിജിറ്റല്‍ എയ്ജ്’ എന്ന കോഴ്സില്‍ 34 രാജ്യങ്ങളില്‍ നിന്നും 2400 പേര്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം ആരംഭിക്കുന്ന ‘ഡിപ്ലോമ ഇന്‍ ടെക്നോളജി ആന്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ’ എന്ന കോഴ്സില്‍ സോഷ്യല്‍ മീഡിയ, ബ്ലോഗിങ് എന്നിവ പഠന വിഷയമായി ഉള്‍പ്പെടുത്തുമെന്ന് അയര്‍ലന്‍ഡ് ലോ സൊസൈറ്റി ഡിപ്ലോമ സെന്റര്‍ ഹെഡ് ഫ്രിഡ ഗ്രേലി അറിയിച്ചു. facebook, linkedln , Digital Rights Ireland തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍സും, നിയമ വിദഗ്ദ്ധരും നയിക്കുന്ന ഈ ഓണ്‍ലൈന്‍ കോഴ്‌സ് അടുത്ത മാസം ആരംഭിക്കുമെന്നും ഫ്രിഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: