യു.എസ് സൈന്യത്തിലുള്ള മുസ്ലിം സൈനികര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി

വാഷിംഗ്ടണ്‍: മുസ്ലിം സൈനികര്‍ക്ക് യു.എസ് സേനയില്‍ ഹിജാബ് ധരിക്കാനുള്ള അനുമതി ലഭിച്ചു. നേരത്തെ സിക്ക് സൈനികര്‍ക്ക് തലക്കെട്ടിനും, താടിക്കുമുള്ള അനുമതി ലഭിച്ചതിനു പിന്നാലെയാണ് പുതിയ നിയമാനുമതി പ്രാബല്യത്തില്‍ വന്നത്. യു.എസ് സൈനിക സെക്രട്ടറി എറിക് ഫാനിങ്ങാണ് ഈ നിയമം സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇനി മുതല്‍ ബ്രിഗേഡില്‍ ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരവും നല്‍കിയിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് സൈനിക സെക്രട്ടറി അറിയിച്ചു. ഇസ്ലാം മത വിശ്വാസികള്‍ക്ക് മത വിശ്വാസത്തിലൂന്നിയ സൈനിക സേവനം സാധ്യമാക്കാന്‍ ഏറ്റവും നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്നു അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗം ജോ കൗലി പുതിയ നിര്‍ദ്ദേശത്തോട് പ്രതീകരിച്ചിരിക്കയാണ്.

Share this news

Leave a Reply

%d bloggers like this: