കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നോട്ട് നിരോധനമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമായിരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാര്‍ലമെന്റ് സമിതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് തീരുമാനമാണ് നടപ്പാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൊളിച്ചെഴുതുന്ന രേഖകളാണ് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നത്. കള്ളപ്പണം തടയാനും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ഉദ്ദേശിച്ച് നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ ഉപദേശം തേടിയത് കഴിഞ്ഞ നവംബര്‍ 7-ന് ആണെന്നും നവംബര്‍ 8-ന് ഇതിനു അനുമതി നല്‍കിയതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ന്ന് നവംബര്‍ 8 -ന് അര്‍ധരാത്രി പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയെന്നും രേഖകളില്‍ പറയുന്നു.

ഡിസംബര്‍ 22-ന് വീരപ്പമൊയ്ലി അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്‍പാകെയാണ് ഈ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടത്. ആര്‍.ബി.ഐ രേഖകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വന്നത് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെയാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും വ്യക്തത വരുത്തേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: