യുവാക്കള്‍ക്കിടയില്‍ സെല്‍ഫി സൈഡ് ബാധ

ന്യൂഡല്‍ഹി: ലോകത്ത് യുവാക്കള്‍ക്കിടയില്‍ സെല്‍ഫിസൈഡ് കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈലില്‍ സെഫിയെടുക്കുമ്പോള്‍ സൗന്ദര്യം പോരെന്നു തോന്നുന്ന മാനസികാവസ്ഥയാണ് സെല്‍ഫിസൈഡ് എന്ന രോഗം. ശരീരത്തില്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് ഈ രോഗത്തിന് അടിമപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

കഴിഞ്ഞ മാസം ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ ചുണ്ടിന്റെയും, മൂക്കിന്റെയും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രക്രീയക്ക് എത്തിയ ഇത്തരം രോഗികള്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. പരിശോധനയില്‍ ഇവരുടെ മുഖ സൗന്ദര്യത്തിനു ഒരു അപാകതയുമില്ലെന്നു മനസിലാക്കിയ ഡോക്ടര്‍മാര്‍ ഇവരെ മനഃശാസ്ത്രജ്ഞരുടെ മുന്നിലെത്തിച്ചു. ഇത്തരം രോഗാവസ്ഥയില്‍ എത്തിയവര്‍ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നത് ഏറെ അപകടം ക്ഷണിച്ചു വരുത്തുമെന്ന് വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: