ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു ബോളിവുഡിന്റെ സ്വന്തം പ്രീയങ്ക

ന്യൂയോര്‍ക്ക്: ക്വന്റിക്കോ സീരിസിലൂടെ അമേരിക്കക്കാര്‍ക്ക് പരിചിതയായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയെ പൊന്നണിയിച്ചു. ലോ റൈന്‍ ഷ്വാര്‍ട്‌സിന്റെ നെക്ലേസും, പെന്‍ഡന്റും, കടുത്ത ചുവപ്പു ലിപ്സ്റ്റിക്കും കൂട്ടത്തില്‍ സ്വര്‍ണ്ണ നിറമുള്ള ഗൗണും ധരിച്ചെത്തിയ പ്രിയങ്ക ചടങ്ങിനിടെ ഏറെ ആകര്‍ഷിക്കപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാഫ് ലോറന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് പ്രീയങ്ക അണിഞ്ഞൊരുങ്ങിയത്.

താന്‍ അവാര്‍ഡ് നിശയില്‍ ഏതു വസ്ത്രം ധരിക്കുമെന്ന ആശയക്കുഴപ്പം ഇന്‍സ്‌റാഗ്രാമിലൂടെ താരം പങ്കുവെച്ചിരുന്നു. പ്രിയങ്കയുടെ രൂപവും ഭാവവും ഫാഷന്‍ ലോകത്തെ പിടിച്ചുകുലുക്കിയെന്നു തന്നെയാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ജെ.ഡി മോര്‍ഗനും പ്രിയങ്കയും ചേര്‍ന്ന് ടി.വി പരമ്പര വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: