യു.കെ യിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരിച്ചു

ഓസ്വാഡിസ്: യു.കെയില്‍ ഇന്ത്യക്കാര്‍ നടത്തിവരുന്ന റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച പെണ്‍കുട്ടി മരണപെട്ടു. ഓസ്വാഡിസ് റോയല്‍ സ്പെയ്സ് റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മെഗാന്‍ ലി ആണ് മരിച്ചതെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം കഴിച്ച കുട്ടിക്ക് ഛര്‍ദി, വയറുവേദന തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു റോയല്‍ ബ്ലാക് ബേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഉടന്‍ തന്നെ റസ്റ്റോറന്റ് ഉടമകളെ അറസ്റ്റ് ചെയ്യുകയും, റസ്റ്റോറന്റ് പൂട്ട് സീല്‍ വെയ്ക്കുകയും ചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കുട്ടി ഭക്ഷണം കഴിച്ച സമയത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റിട്ടില്ലെന്നും പറയപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: