ദ്രോഹഡ സെന്റ്. അത്തനേഷ്യസ് യാക്കോബായ പള്ളിപ്പെരുന്നാള്‍ ജനുവരി 27, 28 തിയതികളില്‍.

ദ്രോഹഡ. സെന്റ് അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പളളിയുടെ കാവല്‍ പിതാവായ പരി.പൗലോസ് മാര്‍ അത്താനാസ്യോസ് വലിയതി രുമേനിയുടെ അറുപത്തിനാലാമത് ശ്രാദ്ധപ്പെരുന്നാള്‍ 2017 ജനുവരി 27 ,28 (വെള്ളി, ശനി) തിയതികളിലായി ഇടവക മെത്രാപോലീത്ത അഭി.യുഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിആദരപൂര്‍വ്വം കൊണ്ടാടുന്നു.

ദ്രോഹഡ ഔര്‍ ലേഡി കോളേജ് ചാപ്പലില്‍ വച്ച് ജനുവരി 27 വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് കൊടിയേറ്റും 6.00 മണിക്ക് സന്ധ്യാ നമസ്‌കാരവും, ജനുവരി 28 ശനിയാഴ്ച രാവിലെ 10.00 ന് പ്രഭാത നമസ്‌കാരവും ,11.00 ന് അഭി.യുഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ബഹു.ജിനോ ജോസഫ് അച്ചന്റെയും ബഹു.ബിജു പാറേക്കാട്ടില്‍ അച്ചന്റെയും സഹകാര്‍മ്മികത്വത്തിലും പെരുന്നാള്‍ വി.കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെടുന്നു.വി.കുര്‍ബ്ബാനാനന്തരം പ്രദിക്ഷണത്തിനും നേര്‍ച്ചസദ്യക്കും ശേഷം കൊടിയിറക്കോട് കൂടി പെരുന്നാളിന്റെ കാര്യപരിപാടികള്‍ സമാപിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാവരെയും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്യ നാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: