ബ്രിട്ടണില്‍ കനത്ത മഞ്ഞ് വീഴ്ച്ച, വിമാനങ്ങള്‍ റദ്ദ് ചെയ്തു, വെള്ളപ്പൊക്ക ഭീക്ഷിണിയില്‍ താഴ്ന്ന പ്രദേശങ്ങള്‍

 

ലണ്ടന്‍: ബ്രിട്ടണില്‍ ഇന്നലെ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദ് ചെയ്തു.സാധാരണ ജനജീവിതത്തെ ബാധിച്ച മഞ്ഞു കൊടുങ്കാറ്റില്‍ 7 ഇഞ്ച് കനത്തിലാണ് ലണ്ടനില്‍ ഉറഞ്ഞു കൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

കനത്ത മഞ്ഞ് വീഴ്ച്ച അയര്‍ലണ്ടിലേക്കുള്ള ചരക്ക് ഗതാഗത്തെ ബാധിക്കുമോ എന്ന് വ്യക്തമായിട്ടില്ല.എന്നാല്‍ വിണ്ടും കാലാവസ്ഥ മോശം ആകുകയാണെങ്കില്‍ ഇവിടെയ്ക്കുള്ള ചര്‍ക്ക് ഗതാഗതത്തേയും വിമാന യാത്രയേയും അതു ബാധിച്ചേക്കും. കടലിനോട് സമീപ പ്രദേശങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇന്നലെ അയര്‍ലന്‍ഡിലെ മിക്ക പ്രദേശങ്ങളിലും താപനില കുത്തനെ താഴ്ന്നിട്ടുണ്ട്.പലസ്ഥലത്തു നേരിയ തോതില്‍ മഞ്ഞ് വീഴ്ച്ചയും ഉണ്ടായി.കനത്ത തണുപ്പ് എന്നാല്‍ വെള്ളിയാഴ്ച്ചയോടെ താപനില സാധാരണ നിലയിലേയ്ക്ക് എത്തുമെന്ന് അയര്‍ലന്‍ഡിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.തിങ്കളാഴ്ച്ചയോടെ താപ നില 6 മുതല്‍ 10 ഡിഗ്രി വരെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: