ഐഫോണ്‍ മാതൃകയില്‍ തോക്ക് വിപണിയിലെത്തിക്കാന്‍ അമേരിക്കന്‍ കമ്പനി

ഐഫോണ്‍ മാതൃകയിലുള്ള തോക്കുമായി അമേരിക്കന്‍ കമ്പനിയായ ഐഡിയല്‍ കണ്‍സീല്‍. അമേരിക്കയിലെ മിനസോട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കണ്‍സീല്‍ എന്ന കമ്പനിയാണ് ഐ ഫോണ്‍ മാതൃകയിലുള്ള 9 എംഎം ഡബിള്‍ ബാരല്‍ തോക്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

ഐഫോണിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഈ മാരകായുധം വിപണിയിലെത്തും മുന്‍പേ 12,000ല്‍ അധികം പേരാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഐ ഫോണ്‍ തോക്കുകള്‍ ഇറങ്ങുന്നത് യൂറോപ്യന്‍ പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തോക്ക് അമേരിക്കന്‍ വിപണിയിലെത്തിയാല്‍ നിയമവിരുദ്ധമായി ഇവ യൂറോപ്പില്‍ വ്യാപകമാകുമെന്ന് യൂറോപ്യന്‍ പൊലീസിന് മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.

ഇതേത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും പരിശോധന കര്‍ശനമാക്കി. ഏകദേശം 27,000 ത്തിലധികം രൂപയാണ് തോക്കിന്റെ വില. യഥാര്‍ത്ഥ ഐഫോണിന്റെ പകുതിയോളം മാത്രമേ ഈ തോക്കിന് വിലയുള്ളൂ. യൂറോപ്പില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: