ജലദോഷ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തി

ജലദോഷമുണ്ടാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കണ്ടെത്തി. വിയന്ന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ റുഡോള്‍ഫ് വാലെന്റയും സംഘവുമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.

രോഗപ്രതിരോധ പ്രതികരണം വൈറസിന്റെ മറ്റു ഭാഗങ്ങളിലേക്കും നയിക്കുക എന്ന തന്ത്രമാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. വൈറസിന്റെ തെറ്റായ ഭാഗത്താണ് രോഗപ്രതിരോധശേഷി പ്രവര്‍ത്തിക്കുന്നതെന്നു ചെറിയ കുട്ടികളില്‍ അലര്‍ജി റിനിറ്റിസിന്റെ വ്യാപനം പഠിച്ചപ്പോള്‍ അദ്ദേഹത്തിന് മനസിലായി. ഈ തെറ്റ് മനസിലാക്കിയ ഡോക്ടറും സംഘവും പ്രോട്ടീന്‍ ശൃംഖലകളിലേക്കു പോകുന്ന ഒരു മറുമരുന്ന് പാകപ്പെടുത്തി പരീക്ഷിക്കുകയായിരുന്നു.

പേറ്റന്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കിലും വാക്‌സിനേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ കുറച്ചു സമയംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
എ എം

 

Share this news

Leave a Reply

%d bloggers like this: