വീഡിയോ കോളിംഗിനു പിന്നാലെ പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്

വീഡിയോ കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ ഫീച്ചര്‍ സംവിധാനവുമായി വാട്‌സ് ആപ്പ്. പെയ്‌സ്ബുക്കില്‍ കാണുന്നതുപോലെയുള്ള ഗിഫ് ഐറ്റംസാണ് ഇനി മുതല്‍ വാട്‌സ് ആപ്പിലും എ്തതാന്‍ പോകുന്നത്.കൂടാതെ ഇനി ഒരു സമയം 30 പേര്‍ക്ക് വരെ വാട്‌സ് ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാം. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു.

പുതിയ അപ്‌ഡേറ്റ് പ്രകാരം, ഇമോജി ബട്ടണ്‍ തെരഞ്ഞെടുക്കുമ്പോള്‍, പുതിയ ഗിഫ് ഐക്കണ്‍ ഇനി സ്‌ക്രീനിന്റെ അടിയില്‍ കാണാന്‍ സാധിക്കും. ഗിഫ് ഐക്കണ്‍ സെലക്ട് ചെയ്യുന്ന പക്ഷം, ഗിഫിയില്‍ നിന്നുമുള്ള പ്രമുഖ ഗിഫ് ചിത്രങ്ങള്‍ ലഭിക്കും. ഇന്റര്‍നെറ്റിലുള്ള വലിയ ഗിഫ് ശേഖരമാണ് ഗിഫി. വാട്‌സ് ആപ്പില്‍ നിന്ന് തന്നെ കീവേര്‍ഡുകള്‍ ഉപയോഗിച്ച ആവശ്യമുള്ള ഗിഫ് ചിത്രങ്ങള്‍ ഉപയോക്താവിന് ഉപയോഗിക്കാം.അതേസമയം, ഗിഫിക്ക് സമാനമായ ടിനോറിന്റെ ഗിഫ് ശേഖരത്തില്‍ നിന്നും വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഗിഫ് ഐക്കണ്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം നവംബറിലല്‍ ഗിഫ് പിന്തുണയോട് കൂടിയുള്ള അപ്‌ഡേറ്റ് വാട്‌സ് ആപ്പ് പുറത്തിറക്കിയിരുന്നെങ്കിലും ഇത് ആദ്യം ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായാണ് വാട്‌സ് ആപ്പ് ലഭ്യമാക്കിയത്. തുടര്‍ന്ന് ഡിസംബറിലായിരുന്നു ഈ ഫീച്ചറിനെ വാട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കിയത്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: