പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ജര്‍മനി ഒന്നാമത് ; ഇന്ത്യ ഏറെ പിന്നില്‍

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയ്ക്ക് സ്വന്തം. ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. രണ്ടാം സ്ഥാനം സിംഗപ്പൂരും സ്വീഡനും പങ്കിട്ടു. 156 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിയ്ക്കാന്‍ സിംഗപ്പൂര്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട്ധാരികള്‍ക്ക് കഴിയും. ആദ്യത്തെ പതിനൊന്നില്‍ നില്‍ക്കുന്ന ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകാര്‍ക്ക് 154 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിയ്ക്കാം. അയര്‍ലണ്ട് 153, ഓസ്‌ട്രേലിയ 152 എന്നിങ്ങനെയാണ് പട്ടികയിലെ കണക്കുകള്‍. ആര്‍ട്ടണ്‍ ക്യാപിറ്റല്‍ പുറത്തുവിട്ട പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

ആഗോളതലത്തില്‍ 167ാം സ്ഥാനത്താണ് ഇന്‍ഡ്യ. 46 രാജ്യങ്ങളാണ് ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട് ധാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിയ്ക്കാവുന്ന രാജ്യങ്ങള്‍.

ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണകൊറിയയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമതെത്തി. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്വാന്‍ എന്നിവരാണു പിന്നില്‍. ആദ്യപത്തില്‍ ഇന്ത്യയില്ല. ഇന്ത്യക്കു 12ാം സ്ഥാനമാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട് ഉപയോഗിച്ച് വിസയില്ലാതെയോ വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിലോ 46 രാജ്യങ്ങള്‍ മാത്രമാണു സന്ദര്‍ശിക്കാന്‍ കഴിയുക.

ഫിലിപൈന്‍സ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 60 രാജ്യങ്ങളില്‍ പോകാം. പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക192 ാം സ്ഥാനം(35 രാജ്യങ്ങള്‍) തുടങ്ങിയവര്‍ ഏറെ പിന്നിലാണ്. ജിസിസി മേഖലയില്‍ യുഎഇയാണ് ഒന്നാമത് 122 രാജ്യങ്ങളില്‍ യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയോ അറൈവല്‍ ഓണ്‍ വിസ സൗകര്യത്തിലോ യാത്ര ചെയ്യാം. കുവൈത്താണു രണ്ടാമത് വിസാ ഫ്രീ സ്‌കോര്‍81. തൊട്ടുപിന്നില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളാണ്. ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോര്‍ട് ഉപയോഗിച്ച് വിസയില്ലാതെ 154 രാജ്യങ്ങളില്‍ പോകാം.
എ എം

 

Share this news

Leave a Reply

%d bloggers like this: