പരീക്ഷകള്‍ക്കുള്ള കലോത്സവ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കും

തിരുവനന്തപുരം: കലോത്സവ ഗ്രേസ് മാര്‍ക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കു്ന്നു. കലോത്സവത്തിലെ ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കിയേക്കും. പകരം അധിക മാര്‍ക്ക് ഉപരിപഠനത്തിന് പ്രവേശനത്തിനായി നല്‍കുന്നത് പരിഗണിക്കുകയാണെന്നും ഡിപിഐ കെ വി മോഹന്‍കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നുംന്നും ഡിപിഐ വ്യക്തമാക്കി.

അപ്പീല്‍ പ്രളയം തടയാനാണ് പുതിയ നടപടി. നിയന്ത്രണങ്ങള്‍ ഏറെ കൊണ്ടുവന്നിട്ടും കണ്ണൂര്‍ കലോത്സവത്തില്‍ ഇതുവരെ 750 അപ്പീലുകളാണ് വന്നത്.
-എം.എന്‍-

Share this news

Leave a Reply

%d bloggers like this: