രണ്ടു വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

ഡബ്ലിന്‍: രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണ്‍സ്യൂമര്‍ അഫേഴ്സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് പെട്രോള്‍-ഡീസല്‍ വില 5% വര്‍ദ്ധിച്ചു. 2015-നു ശേഷം ഇന്ധന വില മുന്നോട്ട് കുതിക്കുന്നതായും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 1.36 യൂറോയും, ഡീസലിന് 1.27 യൂറോയും ആണ്. ഇന്ധനങ്ങളുടെ മേലുള്ള അധിക നികുതി മൂലമാണ് വില വര്‍ദ്ധനവ് ക്രമേണെ ഉയരുന്നതെന്ന് കണ്‍സ്യൂമര്‍ അഫേഴ്സ് ഡയറക്റ്റര്‍ കോണോര്‍ ഫോഗ്നന്‍ പറയുന്നു. ഓരോ മാസവും ആഗോള വിപണിയിലെ ഇന്ധന വിലക്ക് അനൗസൃതമായാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.

ഇന്ധനത്തിന് ചുമത്തിയിരിക്കുന്ന ടാക്‌സ് കുറച്ചുകൊണ്ട് വന്നാല്‍ ജനങ്ങളുടെമേല്‍ ഏല്പിക്കുന്ന അമിത ഭാരം ഒഴിവാക്കാനാകുമെന്ന് ഫോഗ്നന്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതും ഇന്ധന വില ഉയരാനുള്ള മറ്റൊരു കാരണമാണ്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനവും, കയറ്റുമതിയും നിയന്ത്രണ വിധേയമാക്കിയ തീരുമാനവും വില വര്‍ദ്ധനവിന്റെ മറ്റൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: