സിറോ മലബാര്‍ സഭയില്‍ പുതിയതായി കുറവിലങ്ങാട് , അങ്കമാലി രൂപതകള്‍ വരുന്നു

സിറോ മലബാര്‍ സഭയില്‍ പുതിയതായി രണ്ടു രൂപതകള്‍ കൂടി കേരളത്തില്‍ അനുവദിക്കും . ഈ സ്ഥലങ്ങളുടെ ചരിത്ര പ്രാധാന്യത്തെ കണക്കില്‍ എടുത്താണ് പുതിയ രൂപതകള്‍ പരിഗണിക്കുന്നത് . കുറവിലങ്ങാട് രൂപത ആയിരിക്കും ആദ്യം പരിഗണിക്കുക .2018 ഇല്‍ മൂന്നു നോയമ്പോട് കൂടി പുതിയ രൂപത നിലവില്‍ വന്നേക്കും . ചങ്ങനാശേരി , പാലാ , എറണാകുളം രൂപതകള്‍ വിഭജിച്ചാണ് പുതിയ രൂപത നിലവില്‍ വരുന്നത് . പാലാ രൂപതയില്‍ കുറവിലങ്ങാട് , കടുത്തുരുത്തി , ഇലഞ്ഞി , മുട്ടുചിറ , കോതനല്ലൂര്‍ ഫൊറോനകള്‍ പുതിയ രൂപതയില്‍ പെടും . അത് പോലെ തന്നെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നും അതിരമ്പുഴ , കുടമാളൂര്‍ ഫൊറോനകള്‍ പുതിയ രൂപതയില്‍ ഉള്‍കൊള്ളിച്ചേക്കും . എറണാകുളം അതിരൂപതയില്‍ നിന്നും വൈക്കം ഫൊറാനയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പള്ളികളും പുതിയ രൂപതയ്ക്ക് വിട്ടു നല്‍കും .

ഭരണ സൗകര്യര്‍ത്ഥം ആണ് രൂപതകള്‍ വിഭജിക്കാന്‍ തീരുമാനിക്കുന്നത് . മാത്രമല്ല കുറവിലങ്ങാട് പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യവും കണക്കില്‍ എടുക്കുന്നുണ്ട് . ഇന്ത്യയില്‍ ആദ്യമായി മാര്‍ത്ത മറിയം പ്രത്യക്ഷപെട്ടു എന്ന് ദൃഢമായി വിശ്വസിക്കുന്ന ഒരു ഇടവും ആണ് കുറവിലങ്ങാട് . മാതാവിന്റെ അത്ഭുത നീരുറവയും , പകലോമറ്റം ആര്‍ക്കാദിയോക്കോന്‍ മാരുടെ കബറിടവും കുറവിലങ്ങാട് ആണ് . പൂര്‍വ കാലത്തേ സഭ ഭരണ കേന്ദ്രം ആയിരുന്നു കുറവിലങ്ങാട് . കോട്ടയം വികാരിയത് ഉണ്ടായപ്പോള്‍ , അതിന്റെ കേന്ദ്രം ആക്കുവാന്‍ വേണ്ടി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന പള്ളി മേട . കത്തോലിക്കാ സഭയുടെ ഭാരതത്തിലെ വത്തിക്കാന്‍ എന്നാണ് കര്‍ദിനാള്‍ ആലഞ്ചേരി കുറവിലങ്ങാടിനെ വിശേഷിപ്പിച്ചത് . പുതിയ കുറവിലങ്ങാട് രൂപതയുടെ മെത്രാന്‍ സ്ഥാനത്തേക്ക് ഫാദര്‍ മാണി പുതിയിടം , ഫാദര്‍ ജോസഫ് മലേപ്പറമ്പില്‍ എന്നിവര്‍ പരിഗണനയില്‍ ഉണ്ട് .

അങ്കമാലിയില്‍ പുതിയ രൂപത 2019 ഇല്‍ സ്ഥാപിതമായേക്കും . ഈ രൂപത എറണാകുളം കോതമംഗലം രൂപതകള്‍ വിഭജിച്ചാകും ഉണ്ടാവുക . മേജര്‍ ആര്‍ച് ബിഷപ്പിന്റെ നേരിട്ടുള്ള ഭരണം ആവും ഈ രൂപതയില്‍ ഉണ്ടാവുക . എറണാകുളം അതിരൂപതക്ക് മറ്റൊരു മെത്രപൊലീത്ത ഉണ്ടാവുകയും ചെയ്യും .

Share this news

Leave a Reply

%d bloggers like this: