ജനറല്‍ മാനേജരോടൊപ്പം പാട്ടുപാടിയില്ല ; റെയില്‍വേ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ജനറല്‍ മാനേജരോടൊപ്പം പാട്ടുപാടാന്‍ വിസമ്മതിച്ചതിന് റെയില്‍വേ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ചത്തീസ്ഗഢ് റെയില്‍വേയിലെ അഞ്ജലി ദിവാരിയെന്ന സീനിയര്‍ ക്ലര്‍ക്കിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. കള്‍ച്ചറല്‍ കോട്ടയില്‍ പ്രവേശനം നേടിയ അഞ്ജലിയെ ജനറല്‍ മാനേജരോടൊപ്പം യുക്മഗാനം പാടന്‍ വിസമ്മതിച്ചതിനാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജനുവരി 17 ന് പുറത്തു വന്ന സസ്‌പെന്‍ഷന്‍ ഉത്തരവ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു കഴിഞ്ഞു. ജനറല്‍ മാനേജരോടൊത്ത് റിഹേഴ്‌സസല്‍ സമയത്ത് അഞ്ജലി പാടിയിരുന്നു. എന്നാല്‍ പിന്നീട് സംഗീത പരിപാടിയുടെ സമയത്ത് പാടാന്‍ തയ്യാറായില്ലെന്നും കള്‍ച്ചറല്‍ കോട്ടയില്‍ ജോലി നേടിയ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

കള്‍ച്ചറല്‍ കോട്ടയില്‍ പ്രവേശനം നേടിയ വ്യക്തി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥയാണെന്നും, അഞ്ജലിയുടെ ഈ പ്രവര്‍ത്തി ജോലിയിലുള്ള ഉത്തരവാദിത്വ ലംഘനത്തിന്റെ ലക്ഷണമാണെന്നും അതിനാല്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ആറുമാസത്തേക്ക് റായ്പൂര്‍ ഡിവിഷനില്‍ നടക്കുന്ന എല്ലാ സാംസ്‌കാരിക പരിപാടിയില്‍ നിന്നും അഞ്ജലി ദിവാരിയെ നീക്കം ചെയ്തതായും ഉത്തരവില്‍ പറയുന്നു.

 
എ എം

 

Share this news

Leave a Reply

%d bloggers like this: