ഗാല്‍വേയില്‍ ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ കര്‍മ്മപദ്ധതി വരുന്നു.

ഗാല്‍വേ: ഗാല്‍വേയില്‍ ട്രാഫിക് സംവിധാനങ്ങള്‍ നിയന്ത്രിക്കാന്‍ പദ്ധതി ഒരുക്കാന്‍ തയ്യാറെടുപ്പു നടത്തി വരുന്നതായി ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് അഭിപ്രായപ്പെട്ടു. ഗാല്‍വേയില്‍ ഗതാഗത തിരക്ക് നിയന്ത്രണം സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും സംഘടിപ്പിച്ചിരുന്നു. ഗാല്‍വേ സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥരും, ടി.ഡി മാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്രധാന തീരുമാനങ്ങള്‍ എടുത്തതായാണ് സൂചന. മന്ത്രിസഭയില്‍ ഗാല്‍വേ ട്രാഫിക് പ്രശ്‌നം സംബന്ധിച്ച പ്രശ്‌നത്തില്‍ പ്രധാന മന്ത്രി എന്റാ കെന്നി നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു.

ഗാല്‍വേ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുന്ന കാര്യം ഗതാഗത മന്ത്രിയുടെ പരിഗണയിലുണ്ട്. ഇതിനു ശേഷമായിരിക്കും ഗതാഗതം നിയന്ത്രിക്കാനുള്ള പദ്ധതി പ്രഖ്യാപനം ഉണ്ടാവുകയെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാള്‍വേയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിരവധി അപേക്ഷകളാണ് ഗതാഗത മന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: