ഡബ്ലിനില്‍ കാര്‍ പാര്‍ക്കിങ് സൗകര്യം മനസിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്

ഡബ്ലിന്‍: ഡബ്ലിനിലെത്തുന്നവര്‍ക്ക് കാര്‍ പാര്‍ക്കിങ് സൗകര്യം അന്വേഷിച്ച് ഇനി അലയേണ്ടി വരില്ല. ഡബ്ലിന്‍ നഗരത്തില്‍ ലഭ്യമാകേണ്ടുന്ന പാര്‍ക്കിങ് സൗകര്യങ്ങള്‍ മനസ്സിലാക്കാന്‍ IOS ആന്‍ഡ് ആന്‍ഡ്രോയിഡ് പ്ലാറ്റഫോമില്‍ ഒരു ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുകയാണ് ഡബ്ലിന്‍ സിറ്റി ബിസിനസ്സ് ഗ്രൂപ്. ഡബ്ലിന്‍ നഗരത്തില്‍ എവിടെയും പാര്‍ക്കിങ് വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ഈ ആപ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെയും, നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെയും സഹായ സഹകരണത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്.

ഡബ്ലിന്‍ നഗരം നേരിടുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ഈ ആപ്പിന് കഴിയുമെന്ന് ഡബ്ലിന്‍ സിറ്റി ബിസിനസ്സ് ഗ്രൂപ്പ് സി.ഇ.ഓ റിച്ചാര്‍ഡ് ഗെയ്നി അറിയിച്ചു. നഗരത്തില്‍ ട്രാഫിക്കുള്ള റോഡുകളെക്കുറിച്ച് യഥാസമയം വിവരം നല്‍കുന്ന ഈ ആപ്പ് റോഡ്പണി നടക്കുന്ന സമയങ്ങളിലും വാഹനങ്ങള്‍ തിരിച്ചു പോകേണ്ട അവസരങ്ങളിലും പ്രയോജനപ്പെടുത്താന്‍ കഴിയും. ഡബ്ലിന്‍ നഗരത്തിലെ ഹോട്ടലുകള്‍, ഹൈപ്പര്‍മാര്‍കറ്റുകള്‍, സ്ട്രീറ്റുകള്‍ തുടങ്ങി വാഹനങ്ങള്‍ക്ക് എവിടെയെല്ലാം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് മുന്‍കൂട്ടി അറിയാന്‍ ഈ ആപ്പ് സഹായകമാകും.

Share this news

Leave a Reply

%d bloggers like this: