അനിയന്ത്രിത കുടിയേറ്റം: അയര്‍ലണ്ടും വലതു പക്ഷത്തേക്ക് നീങ്ങിയേക്കും??

ഡബ്ലിന്‍: കുടിയേറ്റക്കാരോടുള്ള ഐറിഷ് ജനതയുടെ സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍. ഭൂരിപക്ഷം ഐറിഷുകാരും ഇപ്പോഴും കുടിയേറ്റത്തെ പിന്തുണക്കുന്നുണ്ടെങ്കിലും കൂട്ടത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നു. അതെസമയം തങ്ങള്‍ ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം വെക്കുന്നതെന്നും വര്‍ധിച്ചുവരുന്ന കുടിയേറ്റം ഇതിന് കനത്ത ഭീഷണിയാണെന്നും തീവ്രവലതുപക്ഷം വാദിക്കുന്നു

കുടിയേറ്റം അയര്‍ലണ്ടിനെ മോശമായി സ്വാധീനിക്കുന്നുണ്ടെന്നു 2008 -ല്‍ 33 ശതമാനം ശരിവെച്ചപ്പോള്‍ 2016 -ല്‍ 37 ശതമാനം പേര്‍ ഈ അഭിപ്രായത്തോട് യോജിച്ച് നിന്ന്. അമാറക്ക് റിസര്‍ച്ച് ഫോര്‍ ടുഡേ നാഷണല്‍ ഇന്റഗ്രേഷന്‍ കോണ്‍ഫറന്‍സും, ഐറിഷ് ടൈസും ചേര്‍ന്ന് നടത്തിയ ഗവേഷണ പഠനങ്ങളിലാണ് കുടിയേറ്റം രാജ്യത്തെ ദുര്‍ബലമാക്കുന്ന റിപ്പോര്‍ട്ടുകളുള്ളത്.

2007 -ല്‍ ഒരു ലക്ഷം നിയമ വിധേയരായ കുടിയേറ്റക്കാര്‍ അയര്‌ലണ്ടിലുണ്ടായിരുന്നെന്നു ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. 2000 -നും 2018 -നും ഇടയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം അയര്‍ലന്റിനെയും പിടിച്ചു കുലുക്കിയപ്പോള്‍ പിന്നീട് രാജ്യത്തുനിന്നും കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം വര്ധിച്ചുവരികയായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കുടിയേറ്റത്തിന്റെ ഗതി രാജ്യത്തെ ദോഷമായി ബാധിക്കുന്നില്ലെന്നും ഈ പഠനങ്ങള്‍ കണ്ടെത്തി.

ഐറിഷ് സമൂഹവുമായി ലയിച്ചു ചേരുന്നതില്‍ വിദേശ രാജ്യങ്ങള്‍ പരാജയപ്പെടുകയാണ്. പ്രതേകിച്ചും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേറിട്ട് ജീവിക്കുന്നതായി 40 ശതമാനത്തോളം സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഐറിഷുകാരുമായി ചേര്‍ന്ന് ജീവിക്കുന്ന കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടന്‍, യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, തുടങ്ങിയവരാണെന്നും പറയപ്പെടുന്നു. നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ ഐറിഷുകാരോടും പൊരുത്തപെട്ട ജീവിക്കാന്‍ മടികാണിക്കുന്നുവെന്നും പഠന ഫലങ്ങള്‍ തെളിയിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: