മൈന്‍ഡിന് പുതിയ നേതൃത്വം .

ഡബ്ലിന്‍ അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം. ബാലിമൂന്‍ പോപ്പുന്റററി സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് ജോയ് കെ ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയ്‌മോന്‍ പാലാട്ടി വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി മജു പേയ്ക്കല്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വിപിന്‍ പോള്‍, സെക്രട്ടറി സിജു ജോസ്, ഖജാന്‍ജി ഷിബു ജോണ്‍, വൈസ് പ്രസിഡന്റ് ജെസ്സി ജോയ് , ജോയിന്റ് സെക്രട്ടറി സാജുകുമാര്‍ എന്നിവരെയും 17 കമ്മറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.

കിഡ്‌സ് ഫെസ്റ്റ്, ഫാമിലി ഫണ്‍ ഡേ, തിരുവോണം, യൂറോപ്പ് ടൂര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് , ചാരിറ്റി ക്രിക്കറ്റ് ടൂണമെന്റ് എന്നിവയാണ് 2016 ലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

മുന്‍ വര്ഷങ്ങളിലെ പോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കി ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കു പരിഗണന നല്‍കണമെന്നു യോഗം ആവശ്യപ്പെട്ടു. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച് നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

കഴിഞ്ഞ വര്ഷം മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്‌പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: