എച്ച് പി യുടെ അടച്ചു പൂട്ടല്‍ വരാനിരിക്കുന്ന നാളുകളുടെ ആരംഭമോ?

 

ഡബ്ലിന്‍:അടച്ചു പൂട്ടലുകളുടേയും തൊഴില്‍ നഷ്ടങ്ങളുടേയും കാലങ്ങള്‍ കഴിഞ്ഞ് എന്ന് ആശ്വസിച്ചിരുന്ന അയര്‍ലന്‍ഡില്‍ എച്ച് പി യുടെ പ്രഖ്യാപനം വന്‍ തിരിച്ചടി ആകുന്നു.കൗണ്ടി കില്‍ഡയറിലെ ലെക്‌സ്പില്‍ നിന്‍ വരുന്ന വാര്‍ത്തകള്‍.ആഗോള ഭീമനായ എച്ച് പി തങ്ങളുടെ 20 വര്‍ഷം പഴക്കമുള്ള ത്രീഡി പ്രിന്റിന്റിങ്ങ് സ്ഥാപനം അടച്ചു പൂട്ടുന്നതോടെ 500 പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി.

അയര്‍ലന്‍ഡിന്റെ സാമ്പത്തിക നിലയ്ക്ക് അടിത്തറ തന്നെ അമേരിക്കന്‍ സ്ഥാപനങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.രാജ്യത്തെ പ്രധാന തൊഴില്‍ ധാതാക്കളും ഈ കമ്പനികളാണ്.അമേരിക്കന്‍ പ്രസിഡന്റ്മാര്‍ക്ക് എക്കാലവും അയര്‍ലന്‍ഡിനോടുണ്ടായിരുന്ന മമതയും രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കി. ഇതിന് കാരണമായിരുന്നത് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ മിക്കവര്‍ക്കും ഉറച്ച ഐറീഷ് വേരുകള്‍ ഉണ്ടായിരുന്നതാണ്.

1963 ലെ ജോണ്‍ എഫ് കെന്നഡിയുടെ കോര്‍ക്ക് സന്ദര്‍ശനത്തോടെ ശക്തമായ അടിത്തറയില്‍ ആയിരുന്നു ഈ ബന്ധം എങ്കിലും ക്ലിന്റന്റെ വരവോടെ അയര്‍ലന്‍ഡിലേയ്ക്ക് അമേരിക്കന്‍ കമ്പനികളുടെ ഒഴുക്കിന് പ്രസിന്‍ഡന്റ് ആശിര്‍വാദം നല്‍കി.ഇതോടെ ആധുനിക അയര്‍ലന്‍ഡിന്റെ മുഖം തന്നെ മാറുകയായിരുന്നു. അയര്‍ലന്‍ഡിന്റെ ഏറ്റവും വലിയ കയറ്റുമതി അമേരിക്കയിലേയ്ക്കാണ്, 36.3 ബില്യണ്‍ ഡോളര്‍ (23%).അതേ സമയം ഇറക്കുമതിവെറും 7 ബില്യണ്‍ മാത്രം.അതായത് അമേരിക്കയുടെ ഭരണാധികാരികളുടെ മികച്ച ബന്ധം അയര്‍ലന്‍ഡിന്ജീവശ്വാസത്തിന് തുല്യമാണ്.ഇത് ഈ രാജ്യം നേടിയത് വര്‍ഷങ്ങളായി ഭരാധികാരികള്‍ പുലര്‍ത്തിയ മികച്ച ബന്ധം കൊണ്ടുമാണ്.എന്നാല്‍ ഇതൊക്കെ മറന്നാണ് ഇന്നത്തെ ഭരണാധികാരികള്‍ പെരുമാറുന്നത്.

എച്ച് പി നല്‍കിയ ഞെട്ടലിന് പുറമേ, കോര്‍ക്ക് അമേരിക്കന്‍ വിമാന റൂട്ടിന് നോര്‍വീജിയന്‍ എയര്‍ ലൈനിന്ലഭിച്ച അനുമതി റദ്ദാക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് കടുത്ത നിലപാട് എടുത്താല്‍ ഐറീഷ് സാമ്പത്തിക രംഗത്ത് ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാവാത്തതായേക്കാം.

Share this news

Leave a Reply

%d bloggers like this: