കില്ലര്‍ണി ശ്മശാനം കുടിവെള്ള സ്രോതസ്സിനെ മലിനപ്പെടുത്തും: എച്ച്.എസ്.ഇ

കെറി: കെറി കൗണ്ടിയിലുള്ള കില്ലര്‍ണി ടൗണിന് കൗണ്ടി കൗണ്‍സില്‍ അനുവദിച്ച ശ്മശാന സ്ഥലം അനുയോജ്യമല്ലെന്ന് എച്ച്.എസ്.ഇ യുടെ മുന്നറിയിപ്പ്. വര്‍ഷം തോറും ശരാശരി 110 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കില്ലര്‍ണിയില്‍ ഇരട്ട കല്ലറക്കുള്ള സൗകര്യവും അപര്യാപ്തമാണ്. 2017-ഓടെ നിലവിലെ അഗാഡോ ശ്മശാനം തിങ്ങി നിറഞ്ഞത് ശ്മശാനത്തിനു വേണ്ടി മറ്റൊരു സ്ഥലം കണ്ടെത്താന്‍ കൗണ്‍സിലിനെ പ്രേരിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് N22-വിലെ 4 ഏക്കര്‍ വരുന്ന ഭൂമി ശ്മശാനമായി ഉപയോഗിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയും ചെയ്തു. ഇതിനു തൊട്ടടുത്ത് 500 മീറ്റര്‍ അകലെ അല്ലാതെ ഐറിഷ് വാട്ടറിന്റെ പൊതു കിണര്‍ ഉപയോഗത്തിലുള്ളത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് എച്.എസ്.ഇ പറയുന്നു. ശവ ശരീരങ്ങളില്‍ നിന്നുള്ള ദ്രവങ്ങളും, ശവശരീരം കേടുകൂടാതെ ഇരിക്കാന്‍ ഉപയോഗിക്കുന്ന എംബാം ദ്രവങ്ങളിലെ രാസവസ്തുക്കളും പൊതു കിണറിനെ മലിനപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിക്കുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ അപേക്ഷിച്ച് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ ശ്മശാനം അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നതായും ആരോപിക്കപ്പെടുന്നുണ്ട്. വെള്ളപ്പൊക്ക കെടുത്തി അനുഭവയ്ക്കുന്ന പ്രദേശമാണ് ഇപ്പോള്‍ ശ്മശാനത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടതെന്നും സമീപ പ്രദേശത്തു താമസിക്കുന്നവര്‍ ആരോപിച്ചു. തൊട്ടടുത്തുള്ള പുഴയും ഇതോടെ മലിനീകരണത്തിന്റെ പിടിയിലാകുമെന്ന വാദവുമുണ്ട്. ശ്മാശാനത്തിനു വേണ്ടി മറ്റൊരു സ്ഥലം കില്ലര്‍ണിയില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് കൗണ്ടില്‍ മാനേജര്‍ ഏഞ്ജല മേക് അലീന്‍ വ്യക്തമാക്കിയതോടെ ശ്മശാനം വേണോ അതോ കുടിവെള്ളം വേണോ എന്ന പ്രതിസന്ധിയിലാണ് കില്ലര്‍ണിക്കര്‍.

Share this news

Leave a Reply

%d bloggers like this: