നേഴ്സുമാര്‍ മാത്രമല്ല: ഞങ്ങളുമുണ്ട് സമരത്തിന്..

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പൊതു ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മാര്‍ച്ച് 7-ന് ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്ന നേഴ്‌സിങ് സ്റ്റാഫിനൊപ്പം അന്നേദിവസം ആശുപത്രിയിലെ മറ്റൊരു വിഭാഗവും സമര രംഗത്തേക്ക് തിരിയുകയാണ്. നേഴ്‌സിങ് സ്റ്റാഫ്‌സ് മിഡ്വൈഫ്സ് റിക്രൂട്ട്‌മെന്റുകള്‍ നടത്തുക, നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുക, ജോലി സമയത്തില്‍ കൂടുതല്‍ സമയം പണിയെടുത്താല്‍ വേതന നിരക്കും പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 30,000 നേഴ്സുമാരാണ് സമരത്തിനൊരുങ്ങുന്നത്.

തങ്ങളുടെ വാര്‍ഡിലെ ജോലി മാത്രം ചെയ്തു കൊണ്ടാണ് ഇവര്‍ സമരം ആരംഭിക്കുക. ആരോഗ്യ വകുപ്പും, ആരോഗ്യ മന്ത്രിയും ചേരുന്ന കമ്മിറ്റികളുമായി നേഴ്‌സിങ് സംഘടന നടത്തിയ ചര്‍ച്ച അലസിയത്തിനെത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ടു പോകാന്‍ സംഘടന തീരുമാനമെടുത്തത്.

ഹോസ്പിറ്റല്‍ തൊഴിലാളികളായ ചുമട്ടു തൊഴിലാളികള്‍, ക്‌ളീനിങ് സ്റ്റാഫ്‌സ്, സെക്യൂരിറ്റി ഗാര്‍ഡുകള്‍, നേഴ്‌സിങ് അസിസ്റ്റന്‍ഡ് തുടങ്ങിയ ജീവനക്കാര്‍ ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരത്തിനൊരുങ്ങുന്നത്. ഇവര്‍ക്കുള്ള ഇന്‍ക്രിമെന്റുകളും മറ്റും തടഞ്ഞുവെക്കപ്പെട്ടതും, സ്ഥാനക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് സമരം നടത്തുന്നത്. ഇത്തരം ജോലിക്കാരുടെ ജോലി ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

രോഗികള്‍ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥ തുടരുന്ന അയര്‍ലന്‍ഡ് ആശുപത്രികളില്‍ സമരദിനം എങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് മിക്ക ആശുപത്രികളും. അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ പാടുപെടുമ്പോള്‍ നേഴ്സുമാര്‍ക്കൊപ്പം മറ്റൊരു വിഭാഗവും സമരത്തിലേര്‍പ്പെട്ടാല്‍ സമര ദിവസം ആശുപത്രികള്‍ അടച്ചിടേണ്ട സാഹചര്യം തള്ളിക്കളയാനാവില്ല.

Share this news

Leave a Reply

%d bloggers like this: