ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് മുകളില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: സെക്കന്റുകളുടെ വ്യതാസത്തില്‍ ഒഴിവായത് വന്‍ ദുരന്തം

ഡബ്ലിന്‍: എയര്‍ട്രാഫിക് കണ്‍ട്രോളര്മാരുടെയും, പൈലറ്റുമാരുടെയും അവസരോചിതമായ ഇടപെടല്‍ ഡബ്ലിന്‍ ആകാശത്ത് സംഭവിക്കാനിരുന്ന ദുരന്തം തലനാരിഴക്ക് ഒഴിവാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഫ്രെബ്രുവരി ആറിന് ആണ് ഡബ്ലിന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കപ്പെട്ട സംഭവം അരങ്ങേറിയത്. എയര്‍ലിംഗസിന്റെ മിലാനില്‍ നിന്നുള്ള എയര്‍ബസ് A-320-ഉം, റൈന്‍ എയറിന്റെ വെനീസില്‍ നിന്നുള്ള 737 ബോയിങ് വിമാനവും ഡബ്ലിനിലെ തിരക്കേറിയ ആകാശത്ത് 700 അടി ലംബതലത്തിലും, നേര്‍ രേഖയില്‍ ഒരു മൈല്‍ അകലത്തിലും വന്നെത്തുകയായിരുന്നു.

മൂന്നു മൈല്‍ അകലവും, 1000 അടി ഉയരത്തിലും നിശ്ചയിക്കപ്പെട്ട പരിധി കടന്നത് ശ്രദ്ധയില്‍പെട്ട എ.ടി.സി പൈലറ്റുമാരും തക്കസമയത്ത് ആശയ വിനിമയം നടത്തിയാത്തതിനാല്‍ വിമാനങ്ങളുടെ നേര്‍ക്കുനേരെയുള്ള കൂട്ടിയിടി ഒഴിവാക്കപ്പെടുകയായിരുന്നു. റൈന്‍ എയറിനോട് വട്ടമിട്ട് പറക്കാന്‍ ആവശ്യപ്പെടുകയും, എയര്‍ ലിംഗസിന് ഉടന്‍ നിലത്തിറങ്ങാനുള്ള അനുമതി നല്‍കിയുമാണ് വന്‍ ദുരന്തം ഒഴിവാക്കിവിട്ടതെന്ന് റൈന്‍ എയര്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ആദ്യമായാണ് ഡബ്ലിനില്‍ വിമാനങ്ങള്‍ അപകടകരമായ അവസ്ഥയില്‍ നേര്‍ക്കുനേര്‍ വരുന്നത്.

Share this news

Leave a Reply

%d bloggers like this: