ലണ്ടനിലേക്ക് മാത്രമായി വേറിട്ട കുടിയേറ്റ നിയമം വരുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബാധ്യത ഒഴിവാക്കി സ്വന്തമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ തെരേസ മേയ് ഒരുങ്ങുന്നു. ലണ്ടന്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ നഗരത്തിന് മാത്രമായി പ്രതേക നിയമവും കൊണ്ടുവന്നേക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടകന്നതോടെ വന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ലണ്ടന്‍ വിട്ട് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറപ്പെടുമ്പോള്‍ ഈ നഗരത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്ന വാര്‍ത്തകള്‍ ബ്രിട്ടനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് മേയ് ഈ ഉദ്യമത്തിന് ഒരുങ്ങുന്നത്. ലണ്ടനിലേക്ക് ലോക ജനതയെ ആകര്‍ഷിക്കുന്ന കുടിയേറ്റ നിയമങ്ങളായിരിക്കും ആവിഷ്‌കരിക്കപ്പെടുക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധന നിയമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അപലപിച്ചിരുന്നു.

ലണ്ടന്‍ നഗരത്തിന് മാത്രമായി പ്രതേക നിയമാവലി കൊണ്ടുവന്ന് ബ്രക്‌സിറ്റിനെ തുടര്‍ന്ന് നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മന്ത്രിമാരും, ജനപ്രതിനിധികളും. ലേബര്‍പാര്‍ട്ടിയുടെ പിന്തുണ ലഭിച്ച അവസരത്തില്‍ വളരെ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള സന്നദ്ധതയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടന്റെ അതിര്‍ത്തി കേന്ദ്രീകരിച്ചും നിയമം കൊണ്ടുവരുമെന്ന് മേയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: