ട്രംപിന്റെ യാത്രനിരോധന ബില്ലിനെ പിന്തുണച്ച് ടെക്‌സസ് നഗരം

യു.എസ് പ്രസിഡന്റിന്റെ യാത്ര നിരോധന ബില്ലിനെ പിന്തുണച്ച്കൊണ്ടുള്ള ആദ്യ പ്രകടനം അമേരിക്കയില്‍ നടന്നു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ ടെക്‌സസില്‍നിന്നുമാണ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായ നിലപാടുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ട്രംപിന്റെ യാത്രനിരോധന ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള പ്രകടനങ്ങളാണ് ടെക്‌സസിലുണ്ടായത്. ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഒരു പ്രകടനം അമേരിക്കയില്‍ നടക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യം ഒപ്പിട്ട വിവാദമായ ബില്ലായിരുന്നു യാത്ര നിരോധന ബില്ല്. ഏഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ടുള്ള തീരുമാനം വ്യാപക പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ ഉണ്ടാക്കിയത്.

ഇറാഖ്, ഇറാന്‍, സുഡാന്‍, സോമാലിയ, സിറിയ, ലിബിയ, യമന്‍, എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള വിസകള്‍ക്കാണ് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങളാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെമ്പാടും ഉയര്‍ന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്നീട് കോടതി ഇടപെട്ടുകൊണ്ട് വിലക്ക് നീക്കുകയായിരുന്നു. എന്നാല്‍ പതിവില്‍നിന്നും വ്യത്യസ്ഥമായി ആദ്യമായാണ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച്കൊണ്ട് പ്രകടനങ്ങള്‍ ഉണ്ടാകുന്നത്.

ടെക്‌സസ് അറ്റോര്‍ണി ജനറല്‍ യുഎസ് കോര്‍ട്ട് ഓഫ് അപ്പീലില്‍ നടപടികളെ പിന്തുണച്ച് കൊണ്ടുള്ള പ്രസ്താവനയിറക്കി. പ്രസിഡന്റിന് അമേരിക്കക്കാരുടെ സുരക്ഷയില്‍ ഉത്തരവാദിത്വം ഉണ്ടെന്നും അതിനാല്‍ തന്നെ ഇത്തരം നടപടികള്‍ എടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും അറ്റേര്‍ണി ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനം മുസ്ലീങ്ങളെ ലക്ഷ്യമാക്കിയുള്ളതാണെന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 
എ എം

Share this news

Leave a Reply

%d bloggers like this: