സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യം ചോദ്യം ചെയ്ത് ബിജെപി നേതാവ്

സൈനികരേയും ഭാര്യമാരേയും അപമാനിച്ച് ബിജെപി നേതാവ്. ഒരു കൊല്ലമായി വീട്ടിലെത്താത്ത പഞ്ചാബ് അതിര്‍ത്തിയിലെ സൈനികരും തനിക്ക് നാട്ടില്‍ കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു എന്നാണ് ബിജെപി നേതാവായ ഷോലാപൂര്‍ എംഎല്‍സി പ്രശാന്ത് പരിചാരക് പറഞ്ഞത്.

മഹാരാഷ്ട്രയിലെ ഷോലാപൂരില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യവേയാണ് സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യം ചോദ്യം ചെയ്ത് പ്രശാന്ത് പരിചാരകിന്റെ പ്രസ്താവന. സൈനികരെ അപമാനിക്കുന്ന ഈ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു.

പ്രതിഷേധമുയര്‍ന്നതോടെ പ്രശാന്ത് പരിചാരക് ഇത്തരം പരമാര്‍ശം നടത്തിയതില്‍ ഖേദ പ്രകടനം നടത്തി. സൈനികരെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്നും താന്‍ സൈനികരെ ബഹുമാനിക്കുന്നയാളെന്നും പ്രശാന്ത് പരിചാരക് പ്രസ്താവനയില്‍ പറഞ്ഞു.

പ്രശാന്ത് പരിചാരകിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ രംഗതെത്തി. പ്രശാന്ത് പരിചാരകിന്റെ ഈ പരാമര്‍ശം അപമാനകരവും അപലപനീയമാണെന്നും ബിജെപി ഈ പ്രസ്താവനയെ പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: