രോഗകാരികളായ ബാക്ടീരിയകളെ ഇനി പേടിക്കേണ്ട; നൂതന സാങ്കേതിക വിദ്യയുമായി ഐറിഷ് ഗവേഷകര്‍

ഡബ്ലിന്‍ : ഐറിഷ് ആശുപത്രികള്‍ക്ക് ശുഭവാര്‍ത്തയുമായി ഒരു കൂട്ടം ഗവേഷണ സംഘം. ഇ.യു വിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ ഗവേഷണത്തിന് അയര്‍ലണ്ടില്‍ നിന്നുള്ള സാരഥി ലീമെറിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ക്ലോം ഡൂണ്‍. ഗവേഷണ സംഘം വികസിപ്പിച്ചെടുത്ത ‘ആന്റി-മൈക്രോബിന്‍ കൊട്ടിങ്’ ഖരാവസ്ഥയിലുള്ള വസ്തുക്കളില്‍ ഉപയോഗിക്കാവുന്നതാണ്. അതായത് ആശുപത്രി ചുമരിലും, തറകളിലും, കിടക്കകളിലും മേശയിലും വിരിച്ചിടാവുന്ന ഈ കവറിങ് ബാക്ടീരിയകള്‍ കടന്നു വരുന്നത് തടയുക മാത്രമല്ല അവയെ നശിപ്പിക്കുകയും ചെയ്യും.

പകര്‍ച്ച വ്യാധികള്‍ മറ്റുള്ളവരിലേക്ക് പിടിപെടുന്നതിന്റെ തോത് നിയന്ത്രിക്കുന്ന ഈ സംവിധാനം മലിന വസ്തുക്കളില്‍ നിന്നുണ്ടാകുന്ന സൂപ്പര്‍ ബഗ്ഗുകളായ എംആര്‍എസ്എ, ഇ കോളി, കോസ്ട്രീഡിയം തുടങ്ങിയവയ്ക്ക് ഉത്തമ പ്രതിവിധി കൂടിയാണ് ഈ കണ്ടുപിടുത്തം. താല, ലീമെറിക്, കില്‍കെന്നി തുടങ്ങിയ ആശുപത്രികളില്‍ സൂപ്പര്‍ബഗ്ഗുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ബാക്ടീരിയകളുടെ ഇന്‍ഫെക്ഷന്‍ കാരണം മരണം വരെ സംഭവിച്ചിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് ഉത്തമ പരിഹാരമായി പുതിയ കണ്ടുപിടിത്തം മാറുമെന്ന് ഉറപ്പാണ്.

ചേമ്പും വെള്ളിയും ചേര്‍ന്നുള്ള ഈ കവറിങ് പരിപൂര്‍ണ്ണ സുരക്ഷിതത്വം നല്‍കുമെന്ന് ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. തണുപ്പ് കാലാവസ്ഥയില്‍ പെരുകുന്ന ഇത്തരം ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ആശുപത്രിയില്‍ മാത്രമല്ല വീടുകളിലും, ഹോട്ടലുകളിലും പോലും ഉപയോഗിക്കാന്‍ കഴിയുന്നതാണിത്.
എ എം

Share this news

Leave a Reply

%d bloggers like this: