മൗണ്ട് ജോയ് സ്‌ക്വയറില്‍ വന്‍ അഗ്‌നിബാധ; എട്ടോളം പേരെ രക്ഷപ്പെടുത്തി

ഡബ്ലിനിലെ മൗണ്ട് ജോയ് സ്‌ക്വയറില്‍ ഇന്ന് രാവിലെ 7.15 ഉണ്ടായ അഗ്‌നിബാധയില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെയാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഇവിടെ നിന്നും എട്ട് പേരെ സംഭവ സ്ഥലത്തെത്തിയ 5 ഫയര്‍ യുണിറ്റ് അംഗങ്ങള്‍ സാഹസികമായി രക്ഷപ്പെടുത്തി. തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ ആളിക്കത്താന്‍ തുടങ്ങിയതോടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

അഗ്‌നിബാധയെ തുടര്‍ന്ന് മൗണ്ട് ജോയ് സ്‌ക്വയര്‍ അടച്ചത് റോഡ് ഗതാഗതത്തിന് തടസം നേരിട്ടു. എമര്‍ജന്‍സി സര്‍വീസുകള്‍ ഇപ്പോഴും സംഭവ സ്ഥലത്തുണ്ട്. തക്ക സമയത്ത് തീപിടുത്തം ശ്രദ്ധയില്‍ പെട്ടതിനാലാണ് വന്‍ ദുരന്തം ഉണ്ടാകാത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: