വിജയ് മല്യയെ കൈമാറാന്‍ തയ്യാറെന്ന് ബ്രിട്ടന്‍

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി കടമെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന് ബ്രിട്ടന്‍. ഇന്ത്യയുടെയും ബ്രിട്ടന്റെയും ഉന്ന ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചത്. ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് 2016ലാണ് മല്യ രാജ്യം വിട്ടത്. മല്യയെ മടക്കികൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളതെന്നാണ് അന്വേഷണ എജന്‍സികളുടെ കണക്ക് കൂട്ടല്‍.

കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവില്‍ കരാറുണ്ട്. കരാറിന്റെ അടിസ്ഥാനത്തില്‍ വിജയ് മല്യയെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരാസ മെയുടെ സന്ദര്‍ശന വേളയില്‍ മല്യയുള്‍പ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 16 പ്രതികളെ കൈമാറണമെന്ന് ആവശ്യം ബ്രിട്ടനും ഉയര്‍ത്തിയിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: