സെന്റ് പാട്രിക്‌സ് ഡേ ആഘോഷം – വിദേശ സന്ദര്‍ശനത്തിനൊരുങ്ങി ഐറിഷ് മന്ത്രിമാര്‍

സെന്റ് പാട്രിക്‌സ് ഡേ യുടെ ഭാഗമായി വിദേശ പര്യടന പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ഡാ കെന്നിയുടെ വൈറ്റ് ഹൌസ് സന്ദര്‍ശനം ഏതായാലും തീരുമാനിച്ചുറപ്പിച്ചതോടെ മറ്റ് മന്ത്രിമാരും ഇരുപത്തേഴോളം രാജ്യങ്ങളിലായി സന്ദര്‍ശനം നടത്താണ് തീരുമാനിച്ചു കഴിഞ്ഞു. ഗതാഗത മന്ത്രി ഷെയിന്‍ റോസ് ഇത്തവ വിദേശ പര്യടനത്തില്‍ നിന്നും വിട്ട് നിക്കും.

അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുന്നവര്‍ നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡും, ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ കാതറീന്‍ സപ്പോണ്‍ എന്നിവരാണ്. ഷിക്കാഗോയിലേക്ക് യാത്ര നടത്തുന്നത് തൊഴില്‍ മന്ത്രി മേരി മിറ്റ്‌ഷെല്‍ ആയിരിക്കും. വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ യു.കെ യിലും, സാമൂഹിക സുരക്ഷാ മന്ത്രി ലിയോ വരേദ്കര്‍ ഫ്രാന്‍സിലും, വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലാനഗന്‍ റോമിലും സന്ദര്‍ശനം നടത്തും.

സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് കലാ, സാംസ്‌കാരിക മന്ത്രി ഹീതര്‍ ഹംഫ്രിയാണ്. ധനകാര്യ മന്ത്രി മൈക്കല്‍ ന്യൂമാന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യയും, സിംഗപ്പൂരും സന്ദര്‍ശിക്കും. പൊതു ചിലവ് മന്ത്രി പാസ്‌ക്കല്‍ ഡോനഹോ ഏഷ്യയിലെ വികസിത രാജ്യമായ ജപ്പാനിലേക്കാണ് സന്ദര്‍ശനം നടത്തുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: