ലിമെറിക്കില്‍ സ്ഫോടക വസ്തു കണ്ടെത്തി; ദേശീയ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു

ലീമെറിക്കിലെ ഹെന്‍ഡ്രി സ്ട്രീറ്റില്‍ ഇന്ന് രാവിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് സൈന്യത്തിന്റെ ബോബ് സ്‌ക്വഡ് സ്ഥലത്തെത്തി ഇത് നിര്‍വീര്യമാക്കി. അപകടകരമായ വസ്തുവല്ല കണ്ടെത്തിയതെന്ന് ബോംബ് സ്‌ക്വഡ് വിശദീകരണം നല്‍കി. അതേസമയം സ്ഫോടക വസ്തു കണ്ടെത്തിയതിന്റെ സമീപത്ത് നിന്നും ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലഭിച്ചത് ആശങ്ക പരത്തിയിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.

വഴിയരികില്‍ കണ്ട വസ്തു ബോബ് ആണോ എന്ന സംശയത്തില്‍ സ്ട്രീറ്റിലുള്ളവര്‍ വിവരം അറിയിച്ചതനുസരിച്ചാണ് ബോംബ് സ്‌ക്വഡ് സ്ഥലത്തെത്തിയത്. ഈ വര്‍ഷം ബോംബ് സ്‌ക്വഡിലേക്കെത്തുന്ന പന്ത്രണ്ടാമത്തെ വിളിയായിരുന്നു ലീമെറിക്കിലേത്. രാജ്യത്ത് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു വിഭാഗം കടന്നു കൂടിയിട്ടുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ അയര്‍ലണ്ടില്‍ കഴഞ്ഞ ദിവസം പൈപ്പ് ബോംബ് പൊട്ടിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ചെറിയ സ്‌ഫോടനങ്ങളെപ്പോലും വളരെ ഗൗരവ പൂര്‍ണ്ണമായാണ് അയര്‍ലണ്ട് സുരക്ഷാ വിഭാഗം നോക്കികാണുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: