അത്യാഹിതക്കാര്‍ ഇങ്ങോട്ട് വരല്ലേ; സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ നിന്ന് മുന്നറിയിപ്പ്

ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ തിരക്ക് കൂടിയത് ആശുപത്രി പ്രവര്‍ത്തനങ്ങളെ താറുമാറാക്കി. ആശുപത്രിയിലെത്തുന്ന രോഗികള്‍ ജി.പി യെ കണ്ട് വളരെ അത്യാവശ്യമെങ്കില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തണമെന്നും സെന്റ് ജെയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസം കൊണ്ട് അത്യാഹിത വിഭാഗത്തില്‍ അനുഭവപ്പെടുന്ന തിരക്ക് അസഹനീയമാണ്. നേഴ്സുമാര്‍, മിഡ്വൈവ്സ്, ഡോക്ടര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ അവരുടെ സമയ പരിധി കഴിഞ്ഞിട്ടും ജോലിയില്‍ തുടരേണ്ടതായി വരുന്നു. പകര്‍ച്ച വ്യാധികള്‍ ബാധിച്ച് അഡ്മിറ്റ് ആയവര്‍ക്ക് അനവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രോഗശമനം വരാത്തത് മൂലം ആശുപത്രിയില്‍ നിന്നും തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യവും ഇവിടെ നിലനില്‍ക്കുന്നു.

ഇത് കൂടാതെ എമര്‍ജന്‍സി വിഭാഗത്തിലുള്ള രോഗികളില്‍ ചിലര്‍ താമസിക്കാന്‍ സ്വന്തമായി വീടില്ലാത്തവരാണ്. താത്കാലികമായി താമസസൗകര്യമൊരുക്കിയാല്‍ അവരെ തിരിച്ചയക്കാന്‍ കഴിയുകയുള്ളു. ഇതിനിടയിലേക്ക് വീണ്ടും രോഗികള്‍ വരുമ്പോള്‍ അവരെക്കൂടി പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: