ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഈ വര്‍ഷം ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. (Divine rtereat cetnre, Kenya) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍സന്‍ ചക്കാലക്കല്‍ 087 130 0309
സാജു മേല്പറമ്പില്‍ 089 960 0948
തോമസ് ആന്റണി 086 123 4278

Share this news

Leave a Reply

%d bloggers like this: