‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ പ്രവാസികളും സഹായിക്കുക; സോഷ്യല്‍ മീഡിയ വഴി പരമാവധി ഈ വാര്‍ത്തയും ജന മനസും ഉണര്‍ത്തുക..

അന്ന് ജിഷയ്ക്കു വേണ്ടി വിപ്ലവം നടത്തിയവര്‍, ഇന്ന് ഒരുപാട് ജിഷമാര്‍ ഉണ്ടാകുമ്പോള്‍ എന്തേ മിണ്ടാതിരിക്കുന്നു? മിഷേല്‍ ഈ സമൂഹത്തിന്റെ ഭാഗമായിരുന്നില്ലേ. സത്യത്തിനു നേരെ കണ്ണടച്ച് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കു കിട്ടേണ്ടുന്ന നീതി നിഷേധിക്കുന്നത് ന്യായമോ? നീതിക്കായി കേഴുന്ന ആ ആത്മാവിനു വേണ്ടി, നമ്മുടെ അമ്മപെങ്ങന്മാര്‍ക്കു വേണ്ടി, നമുക്കുയര്‍ത്താം നമ്മുടെ കരങ്ങള്‍’ – ഫേസ്ബുക്കില്‍ മിഷേലിന് നീതി ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ‘ജസ്റ്റിസ് ഫോര്‍. ഫേയ്സ്ബുക്കില്‍ മിഷേലിന് നീതി ആവശ്യപ്പെട്ട് തുടങ്ങിയ പേജില്‍ കുറിച്ചിരിക്കുന്നതാണിത്.

മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയും ഹാഷ് ടാഗിലൂടെയുമെല്ലാം മിഷേലിന് വേണ്ടി ശബ്ദമുയരുകയാണ്. നടന്‍ നിവിന്‍ പോളിയും, ജൂഡ് ആന്റെണിയും മിഷേലിന്റെ നീതി ആവശ്യപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച്അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു.

ക്യമ്പയിനില്‍ പല രീതികളിലാണ് യുവാക്കള്‍ പങ്കുചേരുന്നത്. ചിലര്‍ മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുമ്പോള്‍ ചിലര്‍ ഹാഷ് ടാഗിങ്ങിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ‘പൊതുവഴിയില്‍ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍… പൊതുവഴിയിലൂടെ ഒരു പെണ്‍കുട്ടിക്ക് ആരെയും പേടിക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്’ എന്ന പോസ്റ്റിന് സ്വീകാര്യതയേറെയാണ്.

പിറവം ഇലഞ്ഞി സ്വദേശിനിയായ മിഷേലിന്റെ മൃതദേഹം, മാര്‍ച്ച് ആറിന് വൈകുന്നേരത്തോടെ കായലിലാണ് കണ്ടെത്തിയത്. തലേദിവസം വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ പിന്നീട് കാണാതാവുകയായിരുന്നു. മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

മരണവുമായി ബന്ധപ്പെട്ട് പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മിഷേലിന്റെ ദുരൂഹമരണം, ആത്മഹത്യയാണെന്ന നിലപാട് പൊലീസ് ആവര്‍ത്തിച്ചിരിക്കുകയാണ്. മരണത്തിന്റെ തലേദിവസം മിഷേലിന്റെ ഫോണില്‍, ക്രോണിന്റേതായി 52 എസ്.എം.എസുകളും 4 കോളുകളും വന്നിട്ടുണ്ട്.

താനൊരു തീരുമാനമെടുത്തിട്ടുണ്ടെന്ന് മരണ ദിവസം മിഷേല്‍ പറഞ്ഞിരുന്നതായി ക്രോണിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരിചയം മുതലെടുത്ത് യുവാവ്, മിഷേലില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ക്രോണിന്‍ മിഷേലിനെ ഒരിക്കല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും, തന്നെ ഭീഷണിപ്പെടുത്തിയതായും മിഷേലിന്റെ കൂട്ടുകാരിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും, കൂട്ടുകാരിയുടെ മൊഴിയും വിശകലനം ചെയ്താണ്, മിഷേലിന്റെ മരണം ആത്മഹത്യയെന്ന ആദ്യ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അതേസമയം മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലന്ന നിലപാടിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിതള്ളാന്‍ പോലീസ് ധൃതി കാണിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.

എന്തിലും ഏതിലും തമാശ കലര്‍ത്തുന്ന ട്രോളന്മാരും ഈ വിഷയത്തില്‍ ഗൗരവകരമായ നിലപാടാണ് എടുത്തിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ കനത്ത പ്രഹരം തന്നെ ഇവര്‍ പോലീസിനുള്‍പ്പെടെ നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ മിഷേലിന്റെ നീതിക്ക് വേണ്ടിയുള്ള മുറവിളികള്‍ ശക്തമാകുന്നു. പ്രവാസി മലയാളികള്‍ക്കും ഈ ക്യാംപെയ്‌നില്‍ പങ്ക് ചേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. മറ്റൊരു സൗമ്യയുടെയോ ജിഷയുടെയോ കഥയല്ല നമുക്ക് വേണ്ടത്. നീതി നിഷേധിക്കപ്പെട്ട ഒരുവള്‍ ആയല്ല മിഷേലിനെ നാം കാണേണ്ടത്. തന്റെ മകള്‍ക്ക് നീതി ലഭിക്കണം, എങ്ങനെ അവള്‍ മരണപ്പെട്ടു എന്ന് അറിയണം. ദുഖിതനായ ആ കുടുംബാംഗങ്ങള്‍ക്കൊപ്പം ലോകത്തുള്ള മലയാളികള്‍ മുഴുവന്‍ ഒന്നുചേരുന്നു. ഏവരും ഒരു സ്വരത്തില്‍ പറയുന്നു #JusticeForMishel

Share this news

Leave a Reply

%d bloggers like this: