നെതര്‍ലാന്റില്‍ തീവ്രവലതുപക്ഷ സ്ഥാനാര്‍ഥിക്കെതിരെ ഫ്രീഡം പാര്‍ട്ടിയുടെ മാര്‍ക് റുട്ടെയ്ക്ക് വിജയം

 

നെതര്‍ലാന്‍ഡ് പാര്‌ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ ഗീര്‍ട് വില്‌ഡേഴ്‌സിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രി മാര്‍ക് റുട്ടെക്ക് അനായാസ ജയം. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റുട്ടെയുടെ ലിബറല്‍ പാര്‍ട്ടി (പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി) 33 സീറ്റുകള്‍ നേടി. ഫ്രീഡം പാര്‍ട്ടി 20 സീറ്റുമായി രണ്ടാമതെത്തി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ പാര്‍്ട്ടി മൂന്നാമതെത്തി. കുടിയേറ്റ മുസ്ലിം വിരുദ്ധത പുലര്‍ത്തുന്ന വില്‌ഡേഴ്‌സിന് കനത്ത തിരിച്ചടിയാണ് റുട്ടെയുടെ വിജയം.

തികഞ്ഞ യൂറോപ്യന് യൂണിയന്‍ വിരുദ്ധത പുലര്‍ത്തുന്നയാളും കൂടിയാണ് ഗീര്ട്. അതിനാല്‍, ആശങ്കയോടെയാണ് ഇ.യു ഡച്ച് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയത്. വിജയത്തില് അവര്‍ റുട്ടെയെ അഭിനന്ദിച്ചു. തീവ്രവാദികള്‍ക്കെതിരായ വിജയമാണിതെന്ന് ഇ.യു കമീഷണര്‍ ജീന് ക്ലൗഡ് ജങ്കര്‍ വിലയിരുത്തി.

തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ വളര്‍ച്ച തടഞ്ഞതിന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക് ഐറാള്‍ട്ടും റുട്ടെയെ അനുമോദിച്ചു. ബ്രെക്‌സിറ്റിനും അമേരിക്കന്‍ തെരഞ്ഞെടുപ്പിനും ശേഷം ഉദയംചെയ്ത പോപ്പുലിസത്തെ ജനം തള്ളിക്കളഞ്ഞുവെന്ന് റുട്ടെ വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രഖ്യാപിച്ചു. അടുത്ത നാലു വര്‍ഷത്തേക്ക് സുസ്ഥിര സര്‍ക്കാര്‍ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന് യൂണിയന് വിടുമെന്നും ഖുര്‍ആന്‍ നിരോധിക്കുമെന്നും മുസ്ലിം കുടിയേറ്റക്കാരെ പൂര്‍ണമായി നിരോധിക്കുമെന്നും മസ്ജിദുള്‍ അടച്ചുപൂട്ടുമെന്നുമായിരുന്നു ഗീര്‍ട് വില്‌ഡേഴ്‌സിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍. 2012ല്‍ 15 സീറ്റുകള്‍ നേടിയിടത്ത് ഇക്കുറി വില്‌ഡേഴ്‌സിന്റെ പാര്‍ട്ടി 20 സീറ്റുകള്‍ നേടിയിട്ടുണ്ട്. 150 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 28 പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 1.2 കോടി വോട്ടര്‍മാരായിരുന്നു വിധിനിര്‍ണയത്തില്‍ പങ്കാളികളായത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 76 സീറ്റുകള്‍ വേണം. മൂന്നാം തവണയാണ് റുട്ടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകിയേക്കും. യൂറോപ്പ് ആശങ്കയോടെ വീക്ഷിക്കുന്ന ഫ്രഞ്ച് തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. ജര്‍മനിയും തെരഞ്ഞെടുപ്പ് ചൂടിലാണ്.

ബ്രെക്‌സിറ്റിനു ശേഷം കൃത്രിമ ജനപ്രീതിക്ക് അന്ത്യംകുറിച്ച വിജയമായി ഇതിനെ കണക്കാക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. യൂറോപ്പില്‍ ബ്രെക്‌സിറ്റിനു ശേഷം ഉദയംകൊണ്ട കൃത്രിമ ജനപ്രീതിക്ക് അന്ത്യംകുറിക്കുന്നതായി നെതര്‍ലാന്‍ഡ്് പാര്‌ലമെന്റ് തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജനം തീവ്ര വലതുപക്ഷ പാര്ട്ടിക്കെതിരെയാണ് വിധിയെഴുതിയത്.

അതേസമയം, ബ്രെക്‌സിറ്റ് വലിയൊരു പ്രചോദനമായാണ് ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ മരീന് ലീപെന് കാണുന്നത്. ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ഏറെ വിജയസാധ്യത കല്പിക്കുന്നതും ലീപെന്നിനാണ്. അതേസമയം, ബ്രെക്‌സിറ്റ് ലീപെന്നിന്റെ ജനപ്രീതി വര്‍ധിപ്പിച്ചതായുള്ള കൃത്യമായ തെളിവുകളുമില്ല. അന്തിമ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെക്ക് ഒരുപക്ഷേ, ലീപെന് കടന്നുകൂടിയേക്കാം.

 
എ എം

Share this news

Leave a Reply

%d bloggers like this: