ഷാനോന്‍ എയര്‍പോര്‍ട്ട് മുഖച്ഛായ മാറ്റാനൊരുങ്ങുന്നു.

കോര്‍ക്ക്: അയര്‍ലണ്ടിലെ ഷാനോന്‍ എയര്‍പോര്‍ട്ട് പുതുക്കിപ്പണിയാനായി തയ്യാറെടുക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും, വാണിജ്യ വിമാനങ്ങളുടെ എണ്ണം കൂടിയതും ഷാനോന്‍ എയര്‍പോര്‍ട്ടിലെ നിലവിലെ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നു. 2016 -ല്‍ 1 .74 മില്യണ്‍ യാത്രക്കാരെ സ്വീകരിച്ച വിമാനത്താവളം ഐറിഷ് സാംസ്‌കാരിക തനിമയില്‍ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഷാനോന്‍ എയര്‍പോര്‍ട്ടിന്റെ അടിസ്ഥാന വികസനം ഉള്‍പ്പെടെ കെട്ടിട ഘടനയിലും മാറ്റം വരുത്തും. തൊട്ടടുത്ത സ്ഥലം കൂടി എയര്‍പോര്‍ട്ടിന്റെ ഭാഗമാക്കി സ്ഥലപരിധി ഉയര്‍ത്താനും നടപടികള്‍ സ്വീകരിച്ചതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ട്രാന്‍സ് അറ്റ്‌ലാന്റിക്ക് റൂട്ട് യാഥാര്‍ഥ്യമായതോടെ ഈ വര്‍ഷം ടൂറിസ്റ്റുകളെ ഇരട്ടിയിലധികം പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത 6 മാസത്തിനിടയില്‍ പ്രധാന വിമാനകമ്പനികള്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യവും എയര്‍പോര്‍ട്ടിനെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു. അയര്‍ലണ്ടിലെ തന്നെ വിശാലമായ വിമാനത്താവളങ്ങളിലൊന്നായ് ഇതിനെ മാറ്റുന്നതോടൊപ്പം യാത്രാ സൗഹൃദ എയര്‍പോര്‍ട്ടായും ഷാനോണ്‍ മാറ്റാനാണ് ഈ മാസ്റ്റര്‍പ്ലാനിന്റെ പ്രധാന ലക്ഷ്യം.

 
എ എം

Share this news

Leave a Reply

%d bloggers like this: