‘കുട്ടികള്‍ക്ക്, കണ്ണീരോടെ’: പീഡനങ്ങള്‍ക്കെതിരെ ആത്മരോഷവുമായി മോഹന്‍ലാല്‍

കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്തെത്തി. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. കുട്ടികള്‍ക്ക് കണ്ണീരോടെ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ കേരളത്തില്‍ ഈ അടുത്തിടെ നടന്ന കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചാണ് എഴുതിയിരിക്കുന്നത്.

കേരളത്തില്‍ കുട്ടികള്‍ ആത്മഹത്യചെയ്യുന്നത് ഏറെ ഞെട്ടിക്കുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എല്ലാ മാസത്തേയും പോലെ ഈ മാസവും 21-ആം തിയതി എഴുതിയിരിക്കുന്ന ബ്ലോഗിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്താണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കും പറ്റിയതെന്ന് ബ്ലോഗിലൂടെ അദ്ദേഹം ചോദിക്കുന്നു.

വീട്ടിലെ അടുത്ത ബന്ധുക്കളില്‍ നിന്ന് പോലും കുട്ടികള്‍ പീഡനം അനുഭവിക്കുന്നു. ഇവരോട് തനിക്ക് ഒന്നും പറയാനില്ല.കാരണം അവര്‍ ഉപദേശം പോലും അര്‍ഹിക്കുന്നില്ല. ഇവര്‍ക്ക് എത്രയും പെട്ടെന്ന് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. നിങ്ങളെ പീഡിപ്പിച്ചവരെ നിങ്ങള്‍ തന്നെ തുറന്ന് കാട്ടുക. അല്ലെങ്കില്‍ അവര്‍ എന്നും നമുക്കിടയില്‍ മാന്യരായി,? ശിക്ഷ പോലും ലഭിക്കാതെ ജീവിക്കും നിങ്ങളുടെ തോല്‍വികളില്‍ പതറാതിരിക്കുക അദ്ദേഹം ബ്ലോഗില്‍ കുറിച്ചു

പണ്ടും കുട്ടികള്‍ പരീക്ഷകളില്‍ തോറ്റിരുന്നു. ആരും ആത്മഹത്യചെയ്തിരുന്നില്ല. തോറ്റു എന്ന കാരണത്താല്‍ വാക്കുകള്‍കൊണ്ടുപോലും വീടുകളില്‍ കുട്ടികളെ പീഡിപ്പിക്കരുത്. ഇന്ന് ഇടിമുറി വരെയാണ് കുട്ടികളെ പീഡിപ്പിക്കുന്നതിനുള്ളത്. ഗുണദോഷിക്കലേക്കാള്‍ എഴുതിതള്ളലാണ് അവര്‍ നേരിടുന്നത്. ഈ സമ്മര്‍ദ്ദം സഹിക്കാതെയാണ് പലരും ആത്മഹത്യ ചെയ്യുന്നതും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: