24 കാരിയുടെ വയറ്റില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ട്യൂമര്‍ നീക്കം ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ മുഴയുമായി 24-കാരിയുടെ ഒവേറിയന്‍ വളര്‍ച്ച ശാസ്ത്രക്രിയയിലൂടെ എടുത്തുമാറ്റി.മുഴ വളര്‍ന്ന് ആന്തരികാവയവങ്ങളെ ചതച്ചുകളയാന്‍ തുടങ്ങിയിരുന്നു. കൂടാതെ നടക്കാനും, ശ്വാസം എടുക്കാനും, ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടേറിയതോടെയാണ് സര്‍ജറി ചെയ്തത് ഡോക്ടര്‍മാര്‍ പോലും ആദ്യം ഇതിത്ര സംഭവമാകുമെന്ന് കരുതിയില്ല. 10 കുട്ടികളെ വയറ്റില്‍ ചുമക്കുന്നതിന് തുല്യമായ ഭാരം അവളുടെ ജീവന്‍ കവരുമെന്നായതോടെയാണ് ട്യൂമര്‍ നീക്കം ചെയ്യാന്‍ അവര്‍ തീരുമാനിക്കുന്നത്. ഡയറ്റില്‍ തുടര്‍ന്നിട്ടും ഭാരം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ശരീരത്തിലുണ്ടാകുന്ന മാറ്റം 24-കാരി മെഡിക്കല്‍ വിദഗ്ധരെ കാണിക്കുന്നത്. സ്‌കാനിംഗുകള്‍ക്കൊടുവിലാണ് യുവതിക്ക് ഒവേറിയന്‍ സിസ്റ്റാണെന്നും, 11 മാസം കൊണ്ട് സംഗതി അപകടകരമായ നിലയില്‍ വളര്‍ന്നുവെന്നും തെളിയുന്നത്. സിസ്റ്റ് വളര്‍ന്ന് ആന്തരികാവയവങ്ങളെ ചതയ്ക്കാന്‍ തുടങ്ങുകയും, നടക്കാനും, ശ്വാസം എടുക്കാനും, ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടേറിയതോടെയാണ് സര്‍ജറി ചെയ്യുന്നത്.

അവയവങ്ങള്‍ ചതയ്ക്കപ്പെടുന്നത് മൂലം ഹൃദയാഘാത സാധ്യതയും യുവതിയെ തേടിയെത്തി. മെക്സിക്കോ ജനറല്‍ ആശുപത്രിയില്‍ ഡോ. എറിക് ഹാന്‍സണ്‍ വിയാന മുഴ നീക്കം ചെയ്യാനുള്ള ജീവന്‍രക്ഷാ സര്‍ജറി നടത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സിസ്റ്റ് റിമൂവിംഗ് സര്‍ജറിയാണ് നടന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോള്‍ നടക്കാനും, സാധാരണ ജീവിതം തിരിച്ചുപിടിക്കാനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് യുവതി. ഇതുവരെ നീക്കം ചെയ്ത സിസ്റ്റുകളില്‍ ഏറ്റവും വലുതാണ് യുവതിയുടെ വയറ്റില്‍ നിന്നും ഒഴിവാക്കിയതെന്ന് ഡോ. ഹാന്‍സണ്‍ പറയുന്നു. രോഗിയുടെ വയറിലെ 95 ശതമാനവും മുഴ കവര്‍ന്നിരുന്നു. മുഴക്കുള്ളിലെ നീരം ചോരാതെ നീക്കം ചെയ്ത ഏറ്റവും വലിയ സിസ്റ്റാണ് ഇതെന്നും അദ്ദേഹം പറയുന്നു.

320എല്‍ബി വരുന്ന മുഴ ഡ്രെയിന്‍ ചെയ്ത് പോകാന്‍ തന്നെ ദിവസങ്ങളെടുത്തു. ഭക്ഷണം നിയന്ത്രിച്ചിട്ടും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ക്ഷീണിക്കുകയും, വയറ് വലുതായി വരുന്നതും ശ്രദ്ധിച്ചതോടെയാണ് പ്രശ്നം തിരിച്ചറിയുന്നത്. ഏതാനും അടി മാത്രം നടക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് ഡോക്ടര്‍ യുവതിയെ കാണുന്നത്. സിസ്റ്റ് ശ്വാസകോശത്തെ തിക്കുന്നത് മൂലം ശ്വാസം എടുക്കാന്‍ കഴിയാതെ അവര്‍ ബുദ്ധിമുട്ടിയിരുന്നു. 12 കിലോയ്ക്ക് മുകളിലുള്ള സിസ്റ്റുകളാണ് ഭീമാകാര മുഴകളുടെ കൂട്ടത്തില്‍ പെടുന്നത്. ഈ കേസില്‍ നീക്കം ചെയ്ത മുഴ 33 കിലോ വരും! ഇപ്പോള്‍ ആറ് മാസത്തിന് ശേഷം സാധാരണ ഒരു വ്യക്തിയെ പോലെ നില്‍ക്കാനും നടക്കാനും അവര്‍ക്ക് സാധിക്കുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ട്യൂമറിനുള്ളിലുള്ള ദ്രാവകം രോഗിയുടെ ജീവന് അപകടകരമായതിനാല്‍ അതീവ ജാഗ്രതയോടെയാണ് സര്‍ജറി അരങ്ങേറിയത്. രോഗിയുടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതിന്റെ ആശ്വാസത്തിലാണ് ഡോക്ടര്‍മാര്‍.

https://youtu.be/s-HFKAKOIEI

 

എ എം

Share this news

Leave a Reply

%d bloggers like this: